കോണ്‍ഗ്രസ് അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്; അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു

കോണ്‍ഗ്രസ് അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്; അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിയിൽ പ്രാഥമിക അംഗത്വം ലഭിക്കുന്നതിനു മദ്യം വർജിക്കണമെന്നും ഖാദി ധരിക്കണമെന്നുമുള്ള പാർട്ടി ഭരണഘടനയിലെ നിബന്ധനകളിൽ ഭേദഗതി വരുത്തിയ പ്ലീനറി സമ്മേളനത്തിന്റെ നടപടികൾ നിർഭാഗ്യകരമാണെന്ന് വി എം സുധീരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷന് സുധീരൻ കത്തയച്ചു.

റായ്പൂര്‍ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും തീരുമാനം പിന്‍വലിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യമല്ലാതെ മറ്റ് ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരാനാണ് തീരുമാനം. കോണ്‍ഗ്രസ് ഭരണഘടന ആര്‍ട്ടിക്കിള്‍ വി(ബി) (സി) പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി അംഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഭേദഗതി പ്രകാരം സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിക്കരുത് എന്നാക്കുമെന്നാണ് തീരുമാനം.

കോണ്‍ഗ്രസ് അംഗങ്ങള്‍ പാലിക്കേണ്ട ഒമ്പത് പ്രതിജ്ഞകളില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

2021 ഒക്ടോബറില്‍, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന മേധാവികളുടെയും യോഗത്തില്‍ എത്ര പേര്‍ മദ്യപിക്കുന്നുവെന്ന് രാഹുല്‍ ചോദിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്നിരുന്നു.

Tags :