കോണ്‍ഗ്രസ് അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്; അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിയിൽ പ്രാഥമിക അംഗത്വം ലഭിക്കുന്നതിനു മദ്യം വർജിക്കണമെന്നും ഖാദി ധരിക്കണമെന്നുമുള്ള പാർട്ടി ഭരണഘടനയിലെ നിബന്ധനകളിൽ ഭേദഗതി വരുത്തിയ പ്ലീനറി സമ്മേളനത്തിന്റെ നടപടികൾ നിർഭാഗ്യകരമാണെന്ന് വി എം സുധീരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷന് സുധീരൻ കത്തയച്ചു. റായ്പൂര്‍ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും തീരുമാനം പിന്‍വലിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു. മദ്യമല്ലാതെ മറ്റ് ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരാനാണ് തീരുമാനം. കോണ്‍ഗ്രസ് ഭരണഘടന ആര്‍ട്ടിക്കിള്‍ വി(ബി) (സി) പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി […]