video
play-sharp-fill

പരീക്ഷ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി; അക്രമികള്‍ തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു;  യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

പരീക്ഷ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി; അക്രമികള്‍ തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ പരീക്ഷ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ വെടിവെച്ച് കൊലപ്പെടുത്തി. പോലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ്‌കൊലപാതകം. അക്രമികള്‍ തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികാണ്. രാം ലഖന്‍ പട്ടേല്‍ മഹാവിദ്യാലയത്തിലെ ബി.എ. വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട രോഷിണി അഹിര്‍വാര്‍ (21). 11 മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരില്‍ ഒരാളാണ് നാടന്‍ തോക്കുപയോഗിച്ച്‌ യുവതിക്ക് നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ ഓടിയെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തോക്കുപേക്ഷിച്ച് ഇരുവരും കടന്നുകളയുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ രാജ് അഹിര്‍വാര്‍ എന്ന യുവാവിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. തെളിവുകള്‍ ലഭിച്ചതായും അന്വേഷണം തുടരുന്നതായും ജൗലാന്‍ പോലീസ് സൂപ്രണ്ട് ഡോ. ഇരാജ് രാജ അറിയിച്ചു.