പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധച്ചവർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ വർഷങ്ങൾക്ക് മുമ്പ് മരിച്ചയാളും

പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധച്ചവർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ വർഷങ്ങൾക്ക് മുമ്പ് മരിച്ചയാളും

 

സ്വന്തം ലേഖകൻ

ഉത്തർപ്രദേശ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ ആറ് വർഷം മുമ്പ് മരിച്ചയാൾക്കെതിരെയും കേസെടുത്തു ഉത്തർപ്രദേശ് പോലീസ്. യുപിയിലെ ഫിറോസാബാദ് പോലീസ് ആണ് പ്രതിപ്പട്ടികയിൽ മരിച്ചയാളേയും ഉൾപ്പെടുത്തിയത്. ഡിസംബർ 20 പൗരത്വ ഭേദഗതിക്കെതിരെ ഫിറോസാബാദിൽ നടന്ന റാലിയ്ക്കിടെ വ്യാപക അക്രമമുണ്ടായിരുന്നു. 2500 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കരുതൽ നടപടിയെന്ന നിലയിൽ ആറ് വർഷം മുമ്ബ് മരിച്ച ബാന്നി ഖാനെതിരെയാണ് ഐപിസി 107/16 പ്രകാരം കേസെടുത്തത്. 90, 93 വയസ്സുള്ള രണ്ട് പേരോട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 58 വർഷം ജുമാ മസ്ജിദിൽ പ്രവർത്തിച്ച 90 വയസുള്ള സൂഫി അബ്രാർ പുസൈൻ, 93 വയസുള്ള ഫസാഹാത്ത് മീർ ഖാൻ എന്നിവർക്ക് നോട്ടീസ് നൽകിയിരിക്കുന്നു. സാമൂഹ്യപ്രവർത്തകനായ ഫസാഹാത്ത് മീർ ഖാൻ നിലവിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാത്ത വയ്യാത്ത അവസ്ഥയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ പിതാവ് അത്യാവശ്യം അറിയപ്പെടുന്നൊരു സാമൂഹ്യപ്രവർത്തകനാണ് എപിജെ അബ്ദുൾകലാമിനെ രാഷ്ട്രപതിയായിരിക്കെ, രാഷ്ട്രപതിഭവനിൽ പോയി കണ്ടിട്ടുണ്ട്. പോലീസ് എന്തിനാണ് അദ്ദേഹത്തിന് നോട്ടീസ് അയച്ചത് എന്ന് മനസ്സിലായില്ല – ഖാന്റെ മകൻ മുഹമ്മദ് സർഫറാസ് പറഞ്ഞു.