ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്താന്റെ നയങ്ങൾക്ക് എതിരെ പ്രതിഷേധിക്കു, രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല : നരേന്ദ്ര മോദി

ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്താന്റെ നയങ്ങൾക്ക് എതിരെ പ്രതിഷേധിക്കു, രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല : നരേന്ദ്ര മോദി

 

സ്വന്തം ലേഖകൻ

ബംഗളൂരു: ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്താന്റെ നയങ്ങൾക്ക് എതിരെയാണ് കോൺഗ്രസും മറ്റുള്ളവരും പ്രതിഷേധിക്കേണ്ടത് അല്ലാതെ രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാകിസ്താൻ രൂപവത്കരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും മതന്യൂനപക്ഷങ്ങൾ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു. കർണാടകയിലെ തുംകുരുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്താൻ ഹിന്ദുക്കളെയും സിഖുകാരെയും ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്താനിൽ പീഡനത്തിനിരയായവർക്ക് അഭയാർഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും പാകിസ്താനെതിരെ സംസാരിക്കുന്നതേയില്ല. പകരം അവർ ഈ അഭയാർഥികൾക്കെതിരെ റാലികൾ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പാർലമെന്റിനോട് സമരം ചെയ്യുന്നവരോട് എനിക്കു പറയാനുള്ളത് അന്താരാഷ്ട്ര തലത്തിൽ പാകിസ്താന്റെ ചെയ്തികളെ പുറത്തു കൊണ്ടുവരികയാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്നാണ്. നിങ്ങൾക്ക് പ്രതിഷേധിക്കണമെങ്കിൽ, കഴിഞ്ഞ എഴുപതുവർഷമായുള്ള പാകിസ്താന്റെ ചെയ്തികൾക്കെതിരെ ശബ്ദമുയർത്തൂവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.