സംസ്ഥാനത്തെ റോഡുകള്‍‌ക്കെതിരെ  വേറിട്ട പ്രതിഷേധം; വെള്ളക്കെട്ടില്‍ കുളിക്കുകയും ഒറ്റക്കാലില്‍ തപസ്സു ചെയ്തുമൊരു യുവാവ്; മലപ്പുറം മഞ്ചേരിയിലാണ് സംഭവം

സംസ്ഥാനത്തെ റോഡുകള്‍‌ക്കെതിരെ വേറിട്ട പ്രതിഷേധം; വെള്ളക്കെട്ടില്‍ കുളിക്കുകയും ഒറ്റക്കാലില്‍ തപസ്സു ചെയ്തുമൊരു യുവാവ്; മലപ്പുറം മഞ്ചേരിയിലാണ് സംഭവം

മലപ്പുറം: സംസ്ഥാനത്തെ റോഡുകള്‍‌ക്കെതിരെ വ്യാപക പരാതിയും പ്രതിഷേധവും നടക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായെത്തിയിരിക്കുകയാണ് യുവാവ്. റോഡിലെ വെള്ളക്കെട്ട് സ്വിമ്മിങ് പൂളാക്കിയായിരുന്നു പ്രതിഷേധം.

വെള്ളക്കെട്ടില്‍ കുളിക്കുകയും ഒറ്റക്കാലില്‍ തപസ്സു ചെയ്തുമായിരുന്നു പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് എത്തി. ചെളിവെള്ളം നിറഞ്ഞ കുഴിക്കു മുന്നില്‍ ഒരാള്‍ തപസ്സു ചെയ്തു. എംഎല്‍എയുടെ വാഹനത്തിനു മുന്നിലായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കാറില്‍ നിന്നിറങ്ങി എംഎല്‍എയും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു. റോഡ‍ിന്‍റെ അവസ്ഥയെ കുറിച്ച്‌ പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്. റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച്‌ മന്ത്രിക്കും ജില്ലാ വികസന സമിതിക്കും പരാതി നല്‍കിയിരുന്നു എന്നാണ് എംഎല്‍എ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ പികെ ഫിറോസ് പറഞ്ഞു.ക ഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടിരുന്നു. മറ്റൊരിടത്ത് കുഴിയില്‍ വീണ് സ്കൂട്ടര്‍ രണ്ടായി പിളര്‍ന്ന സംഭവവും ഉണ്ടായി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയില്‍ വീണ വാഹനത്തിന്റെ ഫോര്‍ക്ക് തകര്‍ന്ന് മുന്‍ചക്രം വേറിട്ട നിലയിലായിരുന്നു.