നവജാത ശിശുവിനെ കൊലപ്പെടുത്തി അവിവാഹിതയായ അമ്മ: യുവതി പ്രസവിച്ചത് പ്രസവിച്ചത് ശുചിമുറിയില്‍ വച്ച്‌: കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; സംഭവം പുറത്തറിഞ്ഞത് പോസ്റ്റ്മോർട്ടത്തിലൂടെ; സംഭവം ഇടുക്കിയില്‍

നവജാത ശിശുവിനെ കൊലപ്പെടുത്തി അവിവാഹിതയായ അമ്മ: യുവതി പ്രസവിച്ചത് പ്രസവിച്ചത് ശുചിമുറിയില്‍ വച്ച്‌: കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; സംഭവം പുറത്തറിഞ്ഞത് പോസ്റ്റ്മോർട്ടത്തിലൂടെ; സംഭവം ഇടുക്കിയില്‍

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കട്ടപ്പനയിൽ അവിവാഹിതയായ അമ്മ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിന്റെ ശുചി മുറിയില്‍ വച്ച്‌ യുവതി കുഞ്ഞിനെ പ്രസവിച്ചത്.

ഉച്ചയോടെ യുവതിയുടെ വീട്ടുകാര്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് വാര്‍ഡന്‍ പോലും വിവരമറിയുന്നത്. യുവതി ഗര്‍ഭിണിയായിരുന്ന വിവരം ഹോസ്റ്റല്‍ അന്തേവാസികള്‍ അറിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് വയറുവേദന ഉണ്ടെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. പ്രസവം നടന്നയുടനെ കുട്ടിയെയും അമ്മയെയും ഹോസ്റ്റല്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയും പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്.

പോസ്റ്റുമോര്‍ത്തിലൂടെയാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന് തലയ്ക്ക് പരിക്കുള്ളതായും ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ അറസ്റ്റ് രേഖപ്പെടുത്തും.