അന്താരാഷ്ട്ര നിലവാരമുള്ള സർവ്വകലാശാലകൾക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം: ഒപി ജിൻഡാൽ യൂണിവേഴ്സിറ്റി വിസി പ്രൊഫ. സി. രാജ്കുമാർ

അന്താരാഷ്ട്ര നിലവാരമുള്ള സർവ്വകലാശാലകൾക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം: ഒപി ജിൻഡാൽ യൂണിവേഴ്സിറ്റി വിസി പ്രൊഫ. സി. രാജ്കുമാർ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സർവകലാശാലകൾ സൃഷ്ടിക്കണമെന്ന് ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ പ്രൊഫ. സി.രാജ്കുമാർ പറഞ്ഞു. അന്താരാട്ര രംഗത്തുള്ള മികച്ച സർവ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനം ഇതിനാവശ്യമാണ്. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സർവ്വകലാശാകൾക്ക്ആഗോള റാങ്കിംഗിൽ ഇടംനേടാനുള്ള പത്ത് മാർഗ്ഗങ്ങളും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ സോഷ്യൽ സയൻസ് ആൻഡ് പോളിസി, ബി.എ ലീഗൽ സ്റ്റഡീസ്,എംഎ എക്കണോമിക്സ് എന്നീ കോഴ്സുകൾ 2020 മുതൽ യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുമെന്നും വിസി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിരുദ- ബിരുദാനന്തര കോഴ്സുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരത്തിലുള്ള അധ്യാപക ഫാക്കൽറ്റി നിലനിർത്തുകയെന്നത് പ്രധാന വെല്ലുവിളിയാണ്.അന്താരാഷ്ട്ര റാങ്കിംഗിൽ ഇടംനേടാൻ നമ്മുടെ സർവ്വകലാശാലകളും രാജ്യത്തെ വിദ്യാഭ്യാസനയരൂപീകർത്താക്കളും ശ്രദ്ധചെലുത്തുന്നുണ്ടെന്നും വിസി അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റിയുടെ ഗുണനിലവാരം പരിശോധനാ വിധേയമാക്കേണ്ട സമയാണിത്.സാമ്പത്തിക വളർച്ച, നൂതന ആശയങ്ങൾ, സാമൂഹിക വളർച്ച, സംരംഭകത്വം തുടങ്ങിയവയ്ക്ക് സഹായകമാകുന്ന രീതിയിൽ സർവ്വകലാശാലകളെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ അക്കാദമിക വിജയത്തിനും വളർച്ചയ്ക്കും യോഗ്യതയും പരിചയസമ്പന്നവുമായ ഫാക്കൽറ്റിയുടെ പങ്ക് വളരെ വലുതാണ്. സ്വകാര്യ രംഗത്തെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്രയോഗ്യതയുള്ള അദ്ധ്യാപകരുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മൂല്യം ഉയർത്തുന്നതിനും ഭാവിയിലേക്കുള്ള വഴിതെളിയിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ യോഗ്യരായ അദ്ധ്യാപകരുടെ സേവനം സഹായിക്കുന്നു. ഇതിനുദാഹരണമാണ് ഒപി ജിൻഡാൽ യൂണിവേഴ്സിറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാക്കൽറ്റിയെയും സ്റ്റാഫിനെയുമാണ് ജിൻഡാൽ സർവ്വകലാശാല റിക്രൂട്ട് ചെയ്തിരിക്കുന്നത്.

നിലവിലുള്ള ഫാക്കൽറ്റിയിൽ 51 ശതമാനം ലോകത്തെ മികച്ച 200 അന്താരാഷ്ട്ര യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരാണ്. ശേഷിക്കുന്ന 49 ശതമാനം കേന്ദ്ര, സംസ്ഥാന യൂണിവേഴ്സിറ്റികൾ, ഐഐറ്റി, ഐഐഎം എന്നിവടങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.ഫാക്കൽറ്റിയിലെ 15 ശതമാനവും മുപ്പത്ത് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ജെജിയു പോലുള്ള രാജ്യത്തെ യൂണിവേഴ്സിറ്റികൾക്ക് ആഗോളതലത്തിലുള്ള അംഗീകാരവും മികവും കൈവരിക്കാൻ ഗുണമേന്മയുള്ള ഫാക്കൽറ്റി സഹായകരമാകും.ആഗോള പ്രാദേശിക പ്രശ്നങ്ങൾ മനസിലാക്കുന്നതിനും ചോദ്യങ്ങൾ ഉന്നയിക്കാനും വിദ്യാർത്ഥികളുടെ പഠനരീതിയിൽ മാറ്റംവരുത്തേണ്ടത് അനിവാര്യമാണ്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിലെ മാറ്റത്തിന് കാരണം നൂതനയും വിശിഷ്ടവുമായ സ്വകാര്യ സർവ്വകലാശാലകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സംസ്‌കാരവും ദേശിയതയും കാത്തുസൂക്ഷിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അദ്ധ്യാപകർ അവരുടെ ജീവിത പരിചയം വിദ്യാർത്ഥികളുമായി പങ്കുവെക്കുമ്പോൾ ആകർഷണീയമായ പഠന അന്തരീക്ഷം ക്യാമ്പസുകളിൽ സൃഷ്ടിക്കാൻ കഴിയും.

ലോകോത്തര ഫാക്കൽറ്റികളെ നിയമിക്കുന്നതും നിലനിർത്തുന്നതും ഒരു സർവ്വകലാശാലയുടെ ആഗോളതലത്തിലുള്ള മത്സരപരവും ബുദ്ധിപരമായ സവിശേഷതയാണ്.

അദ്ധ്യാപനവും ഗവേഷണവുമാണ് ഫാക്കൽറ്റിയുടെ പ്രധാന രണ്ട് ഉത്തരവാദിത്വങ്ങൾ. അതിനാലാണ് ഇന്നത്തെ കാലത്ത് യൂണിവേഴ്സിറ്റികൾക്ക് ഇവ രണ്ടും നിയന്ത്രിക്കുന്നത് പ്രധാന വിഷയമായിരിക്കുന്നത്.വിദ്യാർത്ഥികളുടെ നേട്ടത്തിനു പിന്നിലെ പ്രധാന ഘടകം കാര്യക്ഷതമതയുള്ള അദ്ധ്യാപകരാണ്.

പരമ്പരാഗതമായ യോഗ്യതാമാനദണ്ഡങ്ങൾക്ക് പുറമെ, ഫാക്കൽറ്റിയുടെ ഗുണനിലവാരവും അവരുടെ ബോധനപരമായ കാഠിന്യവും സാങ്കേതികതകളും വിലയിരുത്തുന്നതിന് മറ്റു ഘടകങ്ങളും പരിശോധിക്കണം. ഫാക്കൽറ്റിയുടെ അക്കാദമിക യോഗ്യത, പ്രവർത്തി പരിചയം, ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച മാസികയുടെ നിലവാരം, അന്താരാഷ്ട്രതലത്തിലെ മുൻനിര അക്കാദമിക ഫോറത്തങ്ങളിലെ റിസേർച്ച് വർക്കുകളുടെ അവതരണം, ഗവേഷണ സ്‌കോഷർഷിപ്പ് എന്നിവയും പുതിയ നിർണയ രീതിയിൽ ഉൾപ്പെടുന്നു.
മൂന്നുകാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്താരാഷ്ട്ര യൂണിവേഴ്സിറ്റികൾ നിലനിൽക്കുന്നതെന്ന് ജിൻഡാൽ യൂണിവേഴ്സിറ്റി വൈസ് ഡീൻ ഡോ. മോഹൻ കുമാർ അഭിപ്രായപ്പെട്ടു.

മികച്ച ഫാക്കൽറ്റിയാണ് ഇവയുടെ പ്രധാനമാനദണ്ഡം. കൂടാതെ, മറ്റൊരു പ്രധാനകാര്യം മികച്ച ഫാക്കൽറ്റിക്കൊപ്പമുള്ള ഗവേഷണമാണ്. ഇവ രണ്ടും ജിൻഡാൽ യൂണിവേഴ്സിറ്റിയിൽ കാണാൻ കഴിയുമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി ലാഭവിഹിതം ഉണ്ടാക്കണമെങ്കിൽ ഇവ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ആഗോള ഫാക്കൽറ്റികൊണ്ട് അർത്ഥമാക്കുന്നത് നമ്മൾ ജീവിക്കുന്ന സങ്കീർണമായ കാലഘട്ടത്തെക്കുറിച്ച് അവബോധമുള്ള ഫാക്കൽറ്റിയെന്നാണ്. അതായത് പഠിപ്പിക്കുന്ന വിഷയത്തിന് പുറമെ, വിജ്ഞാനശാസ്ത്രത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരിക്കുമെന്ന് ജിൻഡാൽ ഗ്ലോബൽ വൈസ് ഡീനും പ്രഫസറുമായ ഡോ. ശ്രീജിത്ത് എസ്.ജി അഭിപ്രായപ്പെട്ടു.

ഗവേഷണം, പ്രസിദ്ധീകരണം എന്നിവയുൾപ്പെടെ ലോക റാങ്കിന്റെ മാനദണ്ഡങ്ങൾ മനസിലാക്കി ഇന്ത്യൻ യൂണിവേഴ്സിറ്റികൾ പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. അക്കാദമിക ഇന്നവേഷൻ, ആഗോള പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഇന്റലക്ച്വൽ ഫ്രീഡം, ഗവേഷണ മികവ് എന്നിവയും ആഗോള റാങ്കിംഗിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ, സർവ്വകലാശാലകളുടെ അന്താരാഷ്ട്രവത്കരണവും ഇന്ത്യൻ സർവകലാശാകളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്താൻ സഹായിക്കുമെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.