ജിഎസ്ടി റിട്ടേൺ ജനുവരി 10 നകം ഫയൽ ചെയ്യണം ; സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ

ജിഎസ്ടി റിട്ടേൺ ജനുവരി 10 നകം ഫയൽ ചെയ്യണം ; സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: ജിഎസ്ടി റിട്ടേൺ ജനുവരി 10 നകം ഫയൽ ചെയ്യണണെമന്ന് സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു. ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാത്തവർ ജനുവരി 10നകം റിട്ടേൺ ഫയൽ ചെയ്താൽ പിഴയിൽ നിന്ന് ഒഴിവാകാൻ സാധിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ വിവിധ ടാക്‌സുകളെ സംബന്ധിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദേഹം പറഞ്ഞു.

2017 ജൂലൈ മുതൽ 2019 നവംബർ വരെ ജിഎസ്ടി റിട്ടേൺഫയൽ ചെയ്യാത്തവർ ഈ അവസരം പാഴാക്കരുത്. അവസാന തീയതിക്ക് ശേഷം ഫയൽ ചെയ്താൽ ദിവസം 200 രൂപ എന്ന കണക്കിൽ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സർവീസ് ടാക്‌സിൽ അപ്പീൽ ഫയൽ ചെയ്തവരും നോട്ടീസ് കിട്ടിയവരും ഡിസംബർ 31നു മുമ്ബ് ടാക്‌സിന്റെ 30 ശതമാനം അടച്ച് പിഴ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.