play-sharp-fill
ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളിൽ കെട്ടികിടക്കുന്നു: 22 രൂപയ്ക്ക് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ

ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളിൽ കെട്ടികിടക്കുന്നു: 22 രൂപയ്ക്ക് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ

 

സ്വന്തം ലേഖകൻ

ഡൽഹി: ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളിൽ കെട്ടികിടക്കുന്നു. ഇത് ഒഴിവാക്കാനായി കിലോയ്ക്ക് 22 രൂപയ്ക്ക് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ. ഇപ്പോൾ ഇറക്കുമതി ഉള്ളി കിലോഗ്രാമിന് 58 രൂപയ്ക്കാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നത്.


മഹാരഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഇറക്കുമതി ചെയ്ത ഉള്ളി വൻ തോതിൽ കെട്ടിക്കിടക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും ഇതു വാങ്ങാൻ വേണ്ടത്ര താൽപര്യവും കാണിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഉള്ളിയുടെ ഉൽപാദനം കൂടിയതോടെ ആഭ്യന്തര മാർക്കറ്റിൽ വില കുറഞ്ഞതും ഇറക്കുമതി ഉള്ളിയുടെ പ്രിയം കുറയാൻ കാരണമായി. നവംബർ, ഡിസംബർ മാസങ്ങളിൽ ഉള്ളിയുടെ വില കിലോയ്ക്ക് 160ന് മുകളിലെത്തിയതോടെയാണ് ഇറക്കുമതിക്ക് കേന്ദ്രം നിർബന്ധിതമായത്.