play-sharp-fill
സബ് സ്റ്റേഷൻ ഓപ്പറേറ്റർമാർക്കായി എലിജിബിലിറ്റി പരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

സബ് സ്റ്റേഷൻ ഓപ്പറേറ്റർമാർക്കായി എലിജിബിലിറ്റി പരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സബ് സ്റ്റേഷൻ ഓപ്പറേറ്റർമാർക്കായി എലിജിബിലിറ്റി പരീക്ഷക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഈ തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാർക്ക് പരീക്ഷയില്ല പകരം കരാർ ജീവനക്കാരാണ് എലിജിബിലിറ്റി പരീക്ഷയ്ക്ക് അർഹർ. തുടർന്നാണ് ഇതിന്റെ മാനദണ്ഡങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വൈദ്യുതി ബോർഡിന് നോട്ടീസയച്ചത്.


 

2018-19 മുതലാണ് കരാർ ജീവനക്കാർക്ക് എലിജിബിലിറ്റി ടെസ്റ്റ് നിർബ്ബന്ധമാക്കിയിരുന്നത്. ട്രാൻസ്മിഷൻ വിഭാഗം തിരുവനന്തപുരം, കോഴിക്കോട് ചീഫ് എഞ്ചിനീയർമാർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. 800ൽ പരം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരികളാണ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഇവർക്ക് മിനിമം കൂലി നടപ്പാക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം പരീക്ഷയിൽ 60 ൽ കൂടുതൽ മാർക്ക് നേടിയില്ലെങ്കിൽ അയോഗ്യരായി കണക്കാക്കും. 2019-20 വർഷവും എലിജിബിലിറ്റി ടെസ്റ്റ് എഴുതണമെന്ന് ബോർഡ് പറയുന്നുണ്ട്. ഇത് കരാർ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്.