യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നുള്ള കേ​ന്ദ്ര ന​ട​പ​ടി പുരോ​ഗമിക്കുന്നു; യുക്രെെനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും; സംഘത്തിൽ  പതിനേഴ് മലയാളികൾ

യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നുള്ള കേ​ന്ദ്ര ന​ട​പ​ടി പുരോ​ഗമിക്കുന്നു; യുക്രെെനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും; സംഘത്തിൽ പതിനേഴ് മലയാളികൾ

സ്വന്തം ലേഖകൻ

യുക്രൈയിൻ: യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നുള്ള കേ​ന്ദ്ര ന​ട​പ​ടി പുരോ​ഗമിക്കുന്നു. യുക്രെെനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ആദ്യസംഘം ഉച്ചയോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചെത്തുന്നവരിൽ 17 മലയാളികളുമുണ്ട്. യുക്രെെനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾ ഇന്ന് ഡൽഹിയിൽ നിന്നും മുംബെെയിൽ നിന്നും പുറപ്പെടും.

ഡൽഹിയിൽ നിന്നും 7.30 ഓടെ റുമാനിയയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു.11.30 യോടെ റുമാനിയയിൽ നിന്നുള്ള വിമാനം ഇന്ത്യയിലേക്ക് തിരിക്കും. കൂടാതെ ഡൽഹിയിൽ നിന്നും ഹം​ഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടും. ഹം​ഗറിയിൽ നിന്നും 1.15 ഓടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുക എന്ന രീതിയിലാണ് സമയക്രമീകരണങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിംഗ് 787 വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം രക്ഷാദൗത്യങ്ങൾ വിലയിരുത്താനായി ഇന്ന് കേന്ദ്ര മന്ത്രിസഭായോ​ഗം ചേരും.സുരക്ഷാകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോ​ഗം ചേരുന്നത്. യുക്രെെൻ സാഹചര്യങ്ങളെ യോ​ഗം വിലയിരുത്തും