കടുത്തുരുത്തിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം; വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളെ മർദ്ദിച്ചു; പ്രതികള്‍ പിടിയില്‍
സ്വന്തം ലേഖിക
കടുത്തുരുത്തി: അയൽവാസികൾ തമ്മിൽ സംഘർഷമുണ്ടായ സംഭവത്തിൽ പ്രതികള്‍ പിടിയില്‍.
കടുത്തുരുത്തി ഞീഴൂര്‍ ചേലപ്പുറം വീട്ടിൽ ജോഷി മകൻ ജോബിൻ (23), ഇലഞ്ഞി ചേരുംതടത്തിൽ വീട്ടിൽ പൗലോസ് മകൻ ജോബി (32) ഞീഴൂര്‍ ചേറുംതടം വെട്ടിമലയിൽ വീട്ടിൽ പൗലോസ് മകൻ അഖിൽ (28), കുറിച്ചിത്താനം മണ്ണക്കനാട് ഇല്ലിച്ചിറ വീട്ടിൽ ബാബു ജോസഫ് മകൻ ആൽബി (19), ഞീഴൂര്‍ വെട്ടിമല ഇരുപുളംകാട്ടിൽ വീട്ടിൽ ജോസ് മകൻ അജോ (32), ഇലഞ്ഞി വളമറ്റം വീട്ടിൽ സെബാസ്റ്റ്യൻ മകൻ മാർട്ടിൻ (22), ഞീഴൂര്‍ വെട്ടിമല ഇരുപുളംകാട്ടിൽ വീട്ടിൽ ജോസ് ജോൺ മകൻ ലിജോമോൻ ജോസ് (27) ഞീഴൂര്‍ വെള്ളിമൂട് ഭാഗം വെട്ടിമലയിൽ വീട്ടിൽ പൈലി മകൻ തോമസ് പോൾ (22), എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി അയൽവാസിയായ ഞീഴൂര്‍ പറക്കാട് വീട്ടിൽ വേണുവിന്റെ വീട്ടിൽ ചെല്ലുകയും വേണുവിനെയും ഭാര്യയെയും, വേണുവിന്റെ ബന്ധുവായ എബിയെയും മർദ്ദിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വേണു കടുത്തുരുത്തി സ്റ്റേഷനിൽ പരാതി നൽകുകയും കടുത്തുരുത്തി പൊലീസ് ജോബിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
തുടര്‍ന്ന് വേണുവും ബന്ധുവും തന്നെയും മകനെയും ഉപദ്രവിച്ചു എന്ന് ഒന്നാം പ്രതിയായ ജോബിന്റെ അമ്മ സിന്ധുവിന്റെ പരാതിയിൻ മേൽ കടുത്തുരുത്തി പൊലീസ് വേണുവിനെയും വേണുവിന്റെ ബന്ധുവായ എബിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.