കുറവിലങ്ങാട്ട് വീടിന്റെ അടുക്കളയിൽ ചാരായം വാറ്റ്: വിവരമറിഞ്ഞെത്തിയ എക്‌സൈസ് സംഘത്തെക്കണ്ട് പ്രതി മതിൽ ചാടി രക്ഷപെട്ടു; രണ്ടു ലിറ്റർ ചാരായം പിടിച്ചെടുത്തു

കുറവിലങ്ങാട്ട് വീടിന്റെ അടുക്കളയിൽ ചാരായം വാറ്റ്: വിവരമറിഞ്ഞെത്തിയ എക്‌സൈസ് സംഘത്തെക്കണ്ട് പ്രതി മതിൽ ചാടി രക്ഷപെട്ടു; രണ്ടു ലിറ്റർ ചാരായം പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: വീടിന്റെ അടുക്കളയിൽ വാറ്റിയ രണ്ടു ലിറ്റർ ചാരായം കുറവിലങ്ങാട് എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് സംഘം റെയിഡ് നടത്തുന്ന വിവരം അറിഞ്ഞ് പ്രതി വീടിന്റെ മതിൽ ചാടി രക്ഷപെട്ടു.

ലോക്ക് ഡൗൺ നീണ്ടതോടെ വീടുകളിലെ അടുക്കളയിൽ വരെ ചാരായം വാറ്റി വിറ്റ് ലാഭം കൊയ്യുന്നവർ സജീവമാണ് എന്ന പരാതിയെ തുടർന്ന് കുറവിലങ്ങാട് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണക്കാരി കണ്ടം ചിറ എബിൻ ബേബി (30) ആണ് എക്‌സൈസ് വീട് വളഞ്ഞപ്പോൾ മതിൽ ചാടി രക്ഷപെട്ടത്. എക്‌സൈസ് സംഘം പുറകെ ഓടി യെങ്കിലും പിടികൂടാനായില്ല. തുടർന്ന് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽ കുക്കർ ഉപയോഗിച്ച് വാറ്റിയ രണ്ട് ലിറ്റർ ചാരായം കണ്ടെടുത്തു. ഇയാളുടെ വീട് കേന്ദ്രമാക്കി സാമൂഹിക വിരുദ്ധർ കൂട്ടം കൂടുന്നതായും ചാരായം വാറ്റുന്നതന് പൈനാപ്പിൾ കൊണ്ടുപോകുന്നതായും പരാതി ഉയർന്നിരുന്നു.

കുറവിലങ്ങാട് എക്‌സൈസ് ഇൻ സ്‌പെക്ടറുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘം വിവര ശേഖരണം നടത്തിവരുകയായിരുന്നു. പ്രതി യെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫ് പറഞ്ഞു. ഇയാളെ കൂടാതെ മറ്റു ചിലരും ചാരായം വാറ്റി വിൽപ്പനയിൽ സഹായിച്ചിട്ടുണ്ട്.

വെൽഡിംഗ് തൊഴിലാളിയായ പ്രതി ഒരു ലിറ്റർ ചാരായത്തിന് 3000 രൂപയാണ് ആവശ്യക്കാരിൽ നിന്ന് ഈടാക്കിയത്. മദ്യപിച്ച ആളുകൾ തമ്മിൽ അടി പിടിയും പതിവായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ കെ വി ബാബു , അനു വി ഗോപിനാഥ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ സുമോദ് പി.എസ് , സുനിൽകുമാർ കെ.എസ് , മാത്യു ജോസഫ്, അമൽ ഷാ, ബിനു പോൾ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സജിനി ഒ.എൻ എന്നിവർ പങ്കെടുത്തു.