Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുറവിലങ്ങാട്: ലോക്ക് ഡൗൺ നീണ്ടതോടെ വീടുകളിലെ അടുക്കളയിൽ വരെ ചാരായം വാറ്റി വിറ്റ് ലാഭം കൊയ്യുന്നവർ സജീവമാണ്.

ഇത്തരത്തിലുള്ള ഒരു പരാതിയെ തുടർന്ന് കുറവിലങ്ങാട് എക്സൈസ് നടത്തിയ പരിശോധനയിൽ അടുക്കളയിലെ കുക്കറിൽ വാറ്റ് ഉണ്ടാക്കിയ ആളെ കണ്ടെത്തിയത്. കാണക്കാരി കണ്ടം ചിറ എബിൻ ബേബി ആണ് എക്സൈസ് വീട് വളഞ്ഞപ്പോൾ മതില് ചാടി ഓടിക്കളഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് സംഘം പുറകെ ഓടി യെങ്കിലും പിടികൂടാനായില്ല. പ്രതി തലനാരിഴക്കാണ് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് പറഞ്ഞു.

ഇയാളുടെ വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽ കുക്കർ ഉപയോഗിച്ച് വാറ്റിയ രണ്ട് ലിറ്റർ ചാരായം കണ്ടെടുത്തു. എബിന്റെ വീട് കേന്ദ്രമാക്കി സാമൂഹിക വിരുദ്ധർ കൂട്ടം കൂടുന്നതായും ചാരായം വാറ്റുന്നതിന് പൈനാപ്പിൾ മോഷ്ടിച്ച് കൊണ്ടുപോകുന്നതായും പരാതി ഉയർന്നിരുന്നു.

കുറവിലങ്ങാട് എക്സൈസ് ഇൻ സ്പെക്ടറുടെ നേതൃത്വത്തിൽ എക്സൈസ് സംഘം വിവര ശേഖരണം നടത്തിവരുകയായിരുന്നു.

ഇയാളെ കൂടാതെ മറ്റു ചിലരും ചാരായം വാറ്റി വിൽപ്പനയിൽ സഹായിച്ചിട്ടുണ്ട്. വെൽഡിംഗ് തൊഴിലാളിയായ പ്രതി ഒരു ലിറ്റർ ചാരായത്തിന് 3000/- രൂപയാണ് ആവശ്യക്കാരിൽ നിന്ന് ഈടാക്കിയത്.
മദ്യപിച്ച ആളുകൾ തമ്മിൽ അടി പിടിയും പതിവായിരുന്നു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ കെ വി ബാബു , അനു വി ഗോപിനാഥ് , സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് P.S , സുനിൽകുമാർ K S , മാത്യു ജോസഫ്, അമൽ ഷാ, ബിനു പോൾ, വനിത സിവിൽ എക്സൈസ് ഓഫീസർ സജിനി O. N എന്നിവർ പങ്കെടുത്തു.