വർക്കലയിൽ വൻ കഞ്ചാവ് വേട്ട; എട്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ  അറസ്റ്റിൽ; ചെന്നൈ മുതൽ ഡാൻസഫ് സംഘത്തിന്റ  നിരീക്ഷണത്തിൽ; വർക്കലയിൽ ട്രെയിനിറങ്ങിയപ്പോൾ പിടികൂടി

വർക്കലയിൽ വൻ കഞ്ചാവ് വേട്ട; എട്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; ചെന്നൈ മുതൽ ഡാൻസഫ് സംഘത്തിന്റ നിരീക്ഷണത്തിൽ; വർക്കലയിൽ ട്രെയിനിറങ്ങിയപ്പോൾ പിടികൂടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർക്കലയിൽ വൻ കഞ്ചാവ് വേട്ട. ട്രെയിൻ മാർഗം വർക്കലയിൽ എത്തിച്ച എട്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.. പാലക്കാട് ആലത്തൂർ സ്വദേശി വിഘ്‌നേഷ്, അണ്ടൂർക്കോണം സ്വദേശി നിഹാസ് എന്നിവരാണ് പിടിയിലായത്.

ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗം ചെന്നൈയിൽ എത്തുകയും അവിടെ നിന്നും ചെന്നൈ മെയിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പ്രതികൾ പിടിയിലായത്. വർക്കല പോലീസുമായി സംയുക്തമായി ചേർന്നാണ് ഡാൻസാഫ്‌ ടീം കഞ്ചാവ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്ന് ശൃംഗലയുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ യുവാക്കൾ മാസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു. യുവാക്കളിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 5 ലക്ഷം രൂപയോളം വില വരുമെന്നാണ് ഡാൻസഫ് ടീമിന്റെ വിലയിരുത്തൽ.

നർകോട്ടിക് സെൽ ഡിവൈഎസ്പി റാസിത് ന്റെ നിർദ്ദേശ പ്രകാരം ഡാൻസഫ് എസ്ഐമാരായ ഫിറോസ് ഖാൻ, ബിജു എഎച്ച്, എ എസ് ഐ മാരായ ബിജു കുമാർ , ദിലീപ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അനൂപ്, വിനീഷ് , സിവിൽ പോലീസ് ഓഫിസർ സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.