play-sharp-fill
തിരുവല്ലയില്‍ തോട് വൃത്തിയാക്കുന്നതിനിടെ തോക്ക് കണ്ടെത്തി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

തിരുവല്ലയില്‍ തോട് വൃത്തിയാക്കുന്നതിനിടെ തോക്ക് കണ്ടെത്തി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

സ്വന്തം ലേഖിക

തിരുവല്ല: തോട് വൃത്തിയാക്കുന്നതിനിടെ തോക്ക് കണ്ടെത്തി.

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തിരുവല്ല നിരണം പുത്തൂപ്പള്ളി തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കൈത്തോക്ക് ലഭിച്ചത്.

തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി തോക്ക് ഏറ്റുവാങ്ങി.

തോക്ക് പൊലീസിലെ ആംഡ് വിഭാഗം പരിശോധിക്കുമെന്നും സംഭവം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും എസ്.ഐ. പറഞ്ഞു.