വീട് കയറി ആക്രമണം ; ഒളിവിൽ പോയ പ്രതികൾ പിടിലായത് ലോറിയിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയുമായി
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: വണ്ടാനത്ത് വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിയില്‍ തനൂജ് (33), വണ്ടാനം പുതുവൽവീട്ടില്‍ റിൻഷാദ് (കുഞ്ഞുക്കിളി-28) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
വണ്ടാനം മെഡിക്കൽ കോളേജിന് പടിഞ്ഞാറ് കാട്ടുമ്പുറം വെളി സാഗറിന്റെ വീടിനു നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്. വീടിന്റെ ജനലുകളും തകർത്തു. സാഗറിനും ഭാര്യക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ചേർത്തല തങ്കി കവലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ സമയം ടാങ്കർ ലോറിയിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയും ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0