play-sharp-fill
പിടിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ മറിച്ചു വിൽക്കാൻ ശ്രമം; എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാർ പിടിയിൽ; ആരും അറിയാതെ വിൽക്കാൻ ശ്രമിച്ചത് 1600-ഓളം ഹാൻസ് പാക്കറ്റുകൾ; പൊലീസുകാരെ കുടുക്കിയത് ഇതേ കേസിൽ പ്രതിയായവർ

പിടിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ മറിച്ചു വിൽക്കാൻ ശ്രമം; എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാർ പിടിയിൽ; ആരും അറിയാതെ വിൽക്കാൻ ശ്രമിച്ചത് 1600-ഓളം ഹാൻസ് പാക്കറ്റുകൾ; പൊലീസുകാരെ കുടുക്കിയത് ഇതേ കേസിൽ പ്രതിയായവർ

സ്വന്തം ലേഖകൻ

മലപ്പുറം: പിടിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ മറിച്ചു വിൽക്കാൻ ശ്രമിക്കവെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പിടിയിൽ. കോട്ടക്കൽ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. രജീന്ദ്രൻ, സീനിയർ സി.പി.ഒ. സജി ചെറിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും സർവീസിൽ നിന്ന് സസ്‌പെൻഡും ചെയ്തു.


മലപ്പുറം കോട്ടക്കലിൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ ആയിരത്തിലേറെ പാക്കറ്റുകളാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മറിച്ചുവിൽക്കാൻ ശ്രമിച്ചത്. ജൂൺ 21-നാണ് കോട്ടക്കൽ പൊലീസ് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാസർ, അഷ്‌റഫ് എന്നിവർ മിനി ടെംപോ വാഹനത്തിൽ കടത്താൻ ശ്രമിച്ച 1600-ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു.

പിടികൂടിയ പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാനും ഉത്തരവായി. ഇതിനുപിന്നാലെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാതെ മറിച്ചുവിൽക്കാൻ ശ്രമിച്ചത്. റഷീദ് എന്ന ഏജന്റ് മുഖേനയാണ് പൊലീസുകാർ ഹാൻസ് പാക്കറ്റുകൾ വിൽക്കാൻ ശ്രമിച്ചത്. ഇതിനായി ഒട്ടേറെതവണ ഫോൺസംഭാഷണങ്ങളും നടത്തി.

ഇക്കാര്യമറിഞ്ഞ നാസറും അഷ്‌റഫുമാണ് പൊലീസുകാരുടെ ഹാൻസ് വിൽപ്പന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി രണ്ട് പൊലീസുകാരെയും പിടികൂടുകയായിരുന്നു.

ജോലി ചെയ്ത പൊലീസ് സ്‌റ്റേഷനിൽ നിലവിൽ പ്രതികളായി എത്തിയ രണ്ട് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.