സെമി കേഡര്‍ എന്താണെന്ന് പഠിക്കേണ്ടവരെ പഠിപ്പിക്കുന്നുണ്ട്; തമ്മില്‍ അടിക്കുന്നത് കണ്ട് വീഴുന്ന ചോര നക്കിത്തുടക്കാന്‍ കാത്തിരിക്കുന്ന ചെന്നായെ പോലെ സര്‍ക്കാര്‍ പെരുമാറുന്നു; മാറ്റത്തിനു തടസ്സം നില്‍ക്കുന്ന മാലിന്യങ്ങള്‍ തള്ളിക്കളയും; കെ. സുധാകരന്‍

സെമി കേഡര്‍ എന്താണെന്ന് പഠിക്കേണ്ടവരെ പഠിപ്പിക്കുന്നുണ്ട്; തമ്മില്‍ അടിക്കുന്നത് കണ്ട് വീഴുന്ന ചോര നക്കിത്തുടക്കാന്‍ കാത്തിരിക്കുന്ന ചെന്നായെ പോലെ സര്‍ക്കാര്‍ പെരുമാറുന്നു; മാറ്റത്തിനു തടസ്സം നില്‍ക്കുന്ന മാലിന്യങ്ങള്‍ തള്ളിക്കളയും; കെ. സുധാകരന്‍

സ്വന്തം ലേഖകന്‍

കോട്ടയം: എല്ലാരേയും വിളിച്ചുകൂട്ടി ചര്‍ച്ച നടത്തേണ്ടത് അനിവാര്യതയാണെന്നും തമ്മില്‍ അടിക്കുന്നത് കണ്ട് വീഴുന്ന ചോര നക്കിത്തുടക്കാന്‍ കാത്തിരിക്കുന്ന ചെന്നായെ പോലെ സര്‍ക്കാര്‍ പെരുമാറുന്നുവെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ക്രൈസ്തവ സഭ എന്നും മുന്നില്‍ നിന്നിട്ടുണ്ടെന്നും ഇനിയും അത്തരം നടപടിയുമായി മുന്നോട്ടുപോകുമെന്നും ചങ്ങനാശ്ശേരി ബിഷപ് അറിയിച്ചു. അതിനു കോണ്‍ഗ്രസ് പിന്തുണയും അറിയിച്ചു. കെ.പി സിസി അധ്യക്ഷനായ ശേഷം ആളുകളെ കാണുന്നതിനു എല്ലാ ആരാധനാലയങ്ങളും മതലേധ്യക്ഷന്മാരേയും സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെമി കേഡര്‍ എന്താണെന്ന് പഠിക്കേണ്ടവരെ പഠിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഒരു മാറ്റത്തിലേക്കാണ് പോകുന്നത്. അപ്പോള്‍ പലതും കളയേണ്ടിയും ത്യജിക്കേണ്ടിയും വരും. ഹസന് മറുപടി പറയാന്‍ താനില്ല. അനുയായികളുള്ളവരാണ് നേതാവ്. എ.കെ.ജി സെന്ററിലേക്ക് കയറിപ്പോകുമ്പോള്‍ കൈ ചുമലില്‍ വയ്ക്കാന്‍ ഒരാളെങ്കിലും ഇല്ലാത്താവരാണ് പോയ മൂന്നു പേരും. മാറ്റത്തിനു തടസ്സം നില്‍ക്കുന്ന മാലിന്യങ്ങള്‍ തള്ളിക്കളയും- കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും കാണാന്‍ ആഗ്രഹിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പിന്നീട് കാണാമെന്ന് ധാരണയായി. ഈ സഥലത്ത് സംഘടനാ പ്രവര്‍ത്തനത്തിന് എത്തേണ്ട സാഹചര്യം വന്നപ്പോള്‍ മതമേലധ്യക്ഷനേയും കണ്ടു. പാലാ ബിഷപ്പിനെ രണ്ടു മണിക്കു കാണും. എന്നാല്‍ ഈ സംഘത്തില്‍ വി.ഡി സതീശന്‍ സംഘത്തിലുണ്ടാവില്ല.