play-sharp-fill
സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന് ലിവർ സിറോസിസ് ഉണ്ടായിരുന്നതായി എംഎൽഎ പിവി ശ്രീനിജൻ

സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന് ലിവർ സിറോസിസ് ഉണ്ടായിരുന്നതായി എംഎൽഎ പിവി ശ്രീനിജൻ

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന് ലിവർ സിറോസിസ് ഉണ്ടായിരുന്നതായി എംഎൽഎ പിവി ശ്രീനിജൻ. മരണത്തിൽ താൻ അനുശോചിക്കുന്നു. സംഘർഷമുണ്ടായതായി ദീപു ഡോക്ടർമാരോട് പറഞ്ഞിട്ടില്ല.


കസ്റ്റഡിയിൽ ഉള്ളവർ കുറ്റക്കാരെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ രാഷ്ട്രീയ ലക്ഷ്യം വെച്ച് സിപിഎം പ്രവർത്തകരെ പ്രതികളാക്കാനാണ് ശ്രമമെങ്കിൽ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ വസ്തുതകൾ പുറത്ത് വരട്ടെയെന്ന് പറഞ്ഞ അദ്ദേഹം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കൂടി ലഭ്യമാകട്ടെയെന്ന് പറഞ്ഞു. സ്ഥലത്ത് സംഘർഷമുണ്ടായോ എന്ന കാര്യത്തിൽ സംശയമുണ്ട്. സംഘർഷം നടന്നെന്ന് ആരോപിക്കുന്ന ദിവസം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പരാതി നൽകിയത്. മരിച്ചയാൾക്ക് ലിവർ സിറോസിസ് ഉണ്ടെന്നാണ് താൻ അറിഞ്ഞത്.

അതെന്തുമായിക്കൊള്ളട്ടെ താൻ ദീപുവിന്റെ മരണത്തിൽ അനുശോചിക്കുന്നു. സംഘർഷം ഉണ്ടായതായി ചികിത്സിച്ച ഡോക്ടർമാർക്ക് ദീപു മൊഴി നൽകിയിട്ടില്ല. അന്വേഷണം നടക്കട്ടെ. കസ്റ്റഡിയിൽ ഉള്ളവർ പ്രതികളെങ്കിൽ ശിക്ഷ കിട്ടണമെന്ന് തന്നെയാണ് തന്റെ നിലപാട്.

അതല്ല, സിപിഎം പ്രവർത്തകരെ ബോധപൂർവം പ്രതികളാക്കാൻ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമാണെങ്കിൽ ശക്തമായി പ്രതിരോധിക്കും. സംഭവത്തിൽ ആസൂത്രിതമായി വാർത്ത സൃഷ്ടിച്ചെന്ന് സംശയിക്കുന്നതായും പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു.

ദീപുവിന്റെ മൃതദ്ദേഹം മോർച്ചറിയിലെക്ക് മാറ്റിയ ശേഷം പെരുമ്പാവൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. ഇതിന് ശേഷമേ പോസ്റ്റ്മോർട്ടം കാര്യങ്ങൾ തീരുമാനിക്കൂ. പൊലിസ് സർജന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ട്വന്റി ട്വന്റി പ്രവർത്തകരുടെ ആവശ്യം.