വാഹനപരിശോധന മാത്രമല്ല, സേഫ് കേരള സ്‌ക്വാഡിന് ഡ്രൈവിങ്ങ് ലൈസന്‍സും റദ്ദാക്കാം
സ്വന്തം ലേഖിക
തിരുവനന്തപുരം: റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുക മോട്ടോര്‍വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്മെന്റ് വിഭാഗമാണ്.
സേഫ് കേരള സ്‌ക്വാഡ് എന്ന പേരിലറിയപ്പെടുന്ന എന്‍ഫോഴ്‌സ്മെന്റ് വിഭാഗം വാഹനപരിശോധനയും തുടര്‍നടപടികളും മാത്രമാണെടുത്തിരുന്നത്.
പുതിയ ഉത്തരവനുസരിച്ച് കൂടുതല്‍ ചുമതല ആര്‍.ടി.ഒ. ഓഫീസുകളില്‍നിന്ന് എന്‍ഫോഴ്‌സ്മെന്റു വിഭാഗത്തിനു ലഭിക്കും. 14 ജില്ലകളിലും എന്‍ഫോഴ്‌സ്മെന്റുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ച്ച് ഒന്നു മുതലാണിതു നടപ്പാക്കുക. ഗതാഗത കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി.
അപകടങ്ങളുണ്ടാകുമ്പോള്‍ പരിശോധിക്കുന്നതും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും നടപടി സ്വീകരിക്കുന്നതും നിലവില്‍ ആര്‍.ടി.ഒ. ഓഫീസുകള്‍ വഴിയാണ്.
ലൈസന്‍സ് സസ്‌പെഷനു പുറമേ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ നടപടികളെടുക്കുന്നതും എന്‍ഫോഴ്‌സമെന്റ് വിഭാഗമായിരിക്കും.
പോലീസിനെപ്പോലെ അപകടവിവരം മോട്ടോര്‍ വാഹനവകുപ്പും ശേഖരിക്കും. അപകടം എങ്ങനെയുണ്ടായി, ഒഴിവാക്കാനുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍, സാഹചര്യം, റോഡിലെ പ്രശ്‌നങ്ങള്‍ എന്നിവ വിശകലനം ചെയ്യും. ഇതു റോഡ് സേഫ്റ്റി അതോറിറ്റിക്കു മുന്‍പാകെയവതരിച്ചു നടപ്പാക്കും.
അപകടങ്ങള്‍, സാഹചര്യം, കണക്കുകള്‍ എന്നിവ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പിനു കൃത്യമായ വിവരങ്ങളില്ല. പുതിയചുമതലകള്‍ എന്‍ഫോഴ്‌സമെന്റിന് ലഭിക്കുന്നതോടെ നടപടി കൂടുതല്‍ വേഗത്തിലാകുമെന്ന് ആലപ്പുഴ ആര്‍.ടി.ഒ. സജി പ്രസാദ് പറഞ്ഞു.