
പാമ്പാടി : പാമ്പാടി ആലാമ്പള്ളിയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.
അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനു പരിക്ക്. എരുമേലിക്കുള്ള തോംസണ്‍ ബസും സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.
പൊൻകുന്നം ഭാഗത്തേക്ക് പോയ ബസില്‍ കോട്ടയം ഭാഗത്തേക്ക് വന്ന സ്കൂട്ടര്‍ ദിശമാറി ഇടിക്കുകയായിരുന്നു ആലാമ്ബള്ളി കവലയ്ക്ക് സമീപം തിടുതിടുപ്പില്‍ അലൂമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന് മുൻപിലായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരിക്കേറ്റ പത്തനംതിട്ട സ്വദേശി ജിനുവി (19)നെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
അപകടത്തെത്തുടര്‍ന്ന് അല്പനേരം ഗതാഗതക്കുരുക്ക് ഉണ്ടായി.







