തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു;   ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നാണ് കണ്ടെത്തൽ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു; ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നാണ് കണ്ടെത്തൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആൻസി ഫിലിപ്പ്, കസ്റ്റംസ് ഹവിൽദാർ റാണിമോൾ, ടൂർ ഓപ്പറേറ്റർ ഷബീർ എന്നിവരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നാണ് സിബിഐ കണ്ടെത്തൽ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2018ൽ തിരുവനന്തപുരം വിമാനത്താവളം വഴി ഒരു കിലോ സ്വർണം കടത്തിയെന്നായിരുന്നു കേസ്.