തിരുവനന്തപുരത്ത് മഴ കനത്തു; മലയോരമേഖലയില്‍ ശക്തം; വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണ് അപകടം; അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സ്വന്തം ലേഖിക
തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനത്തു.
തിരുവനന്തപുരത്തിന്‍റെ മലയോരമേഖലയിലാണ് മഴ കനത്തത്. ശക്തമായ മഴക്കൊപ്പം കാറ്റും വീശിയടിച്ചതോടെ നെടുമങ്ങാട് ചുളളിമാനൂരില്‍ വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മരം വീണ് ഒരു കാറിനും 2 ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് കേടുപാട് ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം – ചെങ്കോട്ട റോഡില്‍ ചുള്ളിമാനൂര്‍ ജംഗ്ഷനില്‍ റോഡ് സൈഡില്‍ നിന്ന മരം ഒടിഞ്ഞ് വീണത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും, കാറിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്.
കനത്ത മഴയിലും കാറ്റിലും ഇവിടെ വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന് നാശം സംഭവിച്ചിട്ടുണ്ട്. മഴക്കൊപ്പം കനത്ത ഇടിയും മിന്നലുമുണ്ട്.
അതേസമയം കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഏപ്രില്‍ 09, 10 എന്നീ തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഏപ്രില്‍ 11 മുതല്‍ 13വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.