play-sharp-fill
കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു; ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു; ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖിക

തിരുവനന്തപുരം: കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു.

മാരായമുട്ടം ജോസ് വധക്കേസിലെ പ്രതിയായ തോട്ടാവാരം സ്വദേശി രഞ്ജിത്താണ് ബൈക്കില്‍ ടിപ്പറിടിച്ച്‌ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറ്റിന്‍കര പെരുങ്കടവിളയില്‍ തെള്ളുകുഴിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

അപകടത്തിന് പിന്നാലെ ടിപ്പര്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ജോസിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രഞ്ജിത്. ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമാണ് കൃത്യം നടന്നത്. ഈ കേസിലെ മുഖ്യപ്രതി കാക്ക അനീഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.