play-sharp-fill
ടിവി നന്നാക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സംഘം വയോധികയുടെ മാലയുമായി കടന്നു; മാല പൊട്ടിച്ചത് പാലാ പൈക സ്വദേശിയായ വീട്ടമ്മയുടേത്; നാട്ടുകാർക്ക് നേരെ കാറോടിച്ചു കയറ്റിയ ശേഷം പ്രതികൾ രക്ഷപെട്ടു

ടിവി നന്നാക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സംഘം വയോധികയുടെ മാലയുമായി കടന്നു; മാല പൊട്ടിച്ചത് പാലാ പൈക സ്വദേശിയായ വീട്ടമ്മയുടേത്; നാട്ടുകാർക്ക് നേരെ കാറോടിച്ചു കയറ്റിയ ശേഷം പ്രതികൾ രക്ഷപെട്ടു

ജി.കെ വിവേക്

കോട്ടയം: ടിവി നന്നാക്കാനെന്ന വ്യാജേനെ കാറുമായി വീട്ടിലെത്തിയ പ്രതികൾ വയോധികയുടെ മാല കവർന്നു. കാറിലെത്തിയ നാലംഗ സംഘമാണ് വീട്ടുമുറ്റത്തു നിന്നും സ്വർണമാല കവർന്നത്. നാട്ടുകാർ സംഭവം അറിഞ്ഞു പ്രതികളെ തടയാൻ എത്തിയെങ്കിലും, ഇവർക്കു നേരെ കാർ ഓടിച്ചു കയറ്റിയ ശേഷം പ്രതികൾ കാറുമായി രക്ഷപെട്ടു.

വ്യാഴാഴ്ച രാവിലെ 09.30 ന് പാലാ പൈക താഷ്‌കന്റ് ഭാഗത്തായിരുന്നു സംഭവം. താഷ്‌കന്റ് ഈരയിൽവീട്ടിൽ മേരിയുടെ (73)മാലയാണ് കാറിലെത്തിയ സംഘം കവർന്നത്. വീട്ടു മുറ്റത്ത് അൽപം മാറ്റി കാറിട്ട ശേഷമാണ് പ്രതികളിൽ ഒരാൾ വീട്ടിലേയ്ക്കു കയറി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിവി നന്നാക്കാനുണ്ടോ എന്നു ചോദിച്ച് വീടിനുള്ളിലേയ്ക്കു കയറിയ പ്രതിയെ കണ്ട് മേരി പുറത്തേയ്ക്ക് ഇറങ്ങിയെത്തി. ടിവി കാണണമെന്നും നന്നാക്കണമെന്നും അറിയിച്ച ശേഷം പ്രതികളിൽ ഒരാൾ വീടിനുള്ളിലേയ്ക്കു കയറാൻ തുടങ്ങി. ഇതിനിടെ ശ്രദ്ധ അൽപം മാറിയതോടെ പ്രതി, വയോധികയുടെ മാലയുമായി കടക്കുകയായിരുന്നു.

മേരിയും വീട്ടിനുള്ളിലുണ്ടായിരുന്നവരും ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഈ സമയം മാല മോഷ്ടിച്ച പ്രതി കാറിനുള്ളിലേയ്ക്കു ഓടിക്കയറി. കാർ തടയാൻ ഓടിയെത്തിയ നാട്ടുകാർക്കു നേരെ അമിത വേഗത്തിൽ കാർ ഓടിച്ചു കയറ്റിയ പ്രതികൾ രക്ഷപെട്ടു. കാർ റിവേഴ്‌സിൽ പാഞ്ഞു വരുന്നത് കണ്ട് നാട്ടുകാർ ഓടിമാറിയതിനാലാണ് അപകടം ഒഴിവായത്.

സംഭവത്തിൽ പൊൻകുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നാവശ്യപ്പെട്ട് വാട്‌സ്അപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴി പൊലീസ് സന്ദേശവും പ്രചരിപ്പിക്കുന്നുണ്ട്.

പൊലീസ് സന്ദേശം ഇങ്ങനെ 

ഇന്ന് 05.03.2020 രാവിലെ 9:30 മണിയോടെ കുരുവിക്കൂട് (പൈക)ഭാഗത്തു നിന്നും ഒരു സ്ത്രീയുടെ 3 പവന്റെ മാല പൊട്ടിച്ചു കൊണ്ട് KL-67-3983 വാഗണ് ആർ കാറിൽ രണ്ടു പേർ കടന്നു കളഞ്ഞിട്ടുണ്ട്.

ഒരാൾ ചുവന്ന ടീ ഷർട്ട് ധരിച്ചിരിക്കുന്നു. താടി വളർത്തിയിട്ടുണ്ട്. മെലിഞ്ഞ ശരീരം. മുടി വളർത്തിയിട്ടുണ്ട്. ഏകദേശം 30 ൽ താഴെ പ്രായം തോന്നിക്കും.
കാറിന്റ പുറകിൽ നീല സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

വിവരം 112 ലോ
04828 221240
9497961409 എന്ന നമ്പറിലോ അറിയിക്കുക.

SHO
Ponkunnam PS