വാക്ക് തർക്കത്തെ തുടർന്നു ആളുമാറി വഴിയാത്രക്കാരനെ കരിങ്കല്ലിന് ഇടിച്ചു പല്ലു തകർത്തു: അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ; പിടിയിലായത് ആർപ്പൂക്കര സ്വദേശിയായ ഗുണ്ട

വാക്ക് തർക്കത്തെ തുടർന്നു ആളുമാറി വഴിയാത്രക്കാരനെ കരിങ്കല്ലിന് ഇടിച്ചു പല്ലു തകർത്തു: അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ; പിടിയിലായത് ആർപ്പൂക്കര സ്വദേശിയായ ഗുണ്ട

സ്വന്തം ലേഖകൻ

കോട്ടയം: വാക്ക് തർക്കത്തെ തുടർന്ന് ആളുമാറി വഴിയാത്രക്കാരനെ കരിങ്കല്ലിന് അടിച്ചു പല്ലുകളയുകയും, എല്ലൊടിക്കുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ. കഴിഞ്ഞ നവംബറിലുണ്ടായ സംഭവത്തിനു ശേഷം, അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കടുത്തുരുത്തി – ഗാന്ധിനഗർ പൊലീസ് സംഘം നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് കുടുക്കിയത്.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും, ഗുണ്ടാ സംഘമായ തറക്കണ്ടത്തിലെ അംഗവുമായിരുന്ന ആർപ്പൂക്കര കാച്ചപ്പള്ളിയിൽ ജിംസൺ വർഗീസി(37)നെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കേസിലെ പ്രതിയായ അമ്മഞ്ചേരി പാക്കത്തറ വീട്ടിൽ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്തുരുത്തി ഇരവിമംഗലം കൗനംഞ്ചിറ വീട്ടിൽ വിൻസെന്റിനെ (46) യാണ് ഗുണ്ടാ സംഘം ആക്രമിച്ച് പല്ല് തകർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മരിച്ച വീട്ടിൽ പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു ആർപ്പൂക്കരയിൽ നിന്നുള്ള ഗുണ്ടാ സംഘം. ഇതിനിടെ വഴിയിൽ വച്ച് മറ്റൊരു സംഘവുമായി ഇവരുടെ സംഘം വാക്ക് തർക്കമുണ്ടായി. ഇവിടെ നിന്നും മടങ്ങി പോകുന്നതിനിടെ വഴിയിൽ വച്ച് വിൻസന്റിനെ സംഘം കണ്ടു. തങ്ങളോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടത് വിൻസന്റ് ആണെന്നു തെറ്റിധരിച്ച സംഘം ആക്രമണം നടത്തുകയായിരുന്നു.

വിൻസന്റിനെ തടഞ്ഞു നിർത്തി അടിച്ചു വീഴ്ത്തിയ സംഘം, കരിങ്കല്ല് ഉപയോഗിച്ച് ഇയാളുടെ മുഖത്തും ശരീരത്തും ആക്രമിച്ചു. ഇടിയേറ്റ് വിൻസന്റിന്റെ പല്ലുകൾ തകർന്നു, എല്ലുകൾക്കു പൊട്ടലുണ്ടാകുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രശാന്തിനെ പൊലീസ് പിടികൂടിയതോടെ ജിംസൺ ഒളിവിൽ പോകുകയായിരുന്നു.

തുടർന്നു വൈക്കം ഡിവൈ.എസ്.പി സനിൽകുമാർ, കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ മുജീബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനീഷ്, സിവിൽ പൊലീസ് ഓഫിസർ എ.കെ പ്രവീൺകുമാർ, ഗാന്ധിനഗർ സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസർമാരായ സിവിൽ പൊലീസ് ഓഫിസർ അനീഷ്, രാകേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നാട്ടിൽ ഓരോ അക്രമപ്രവർത്തനങ്ങളിലും ഗുണ്ടാ ആക്രമണങ്ങളും നടത്തിയ ശേഷം പ്രതി ഗുജറാത്തിലേയ്ക്കു ഒളിവിൽ പോകുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ വർഷത്തിനു ശേഷമാവും ഇയാൾ മടങ്ങിയെത്തുക. ഇത്തരത്തിൽ ഒളിവിൽ കഴിയുന്നതിനിടെ വീട്ടിൽ എത്തിയപ്പോഴാണ് പൊലീസ് ഇയാളെ പൊക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.