” ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ ; ജനുവരി 20ന് മനുഷ്യ ചങ്ങല ; ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റി കാൽനടജാഥ സംഘടിപ്പിച്ചു ; ജാഥ ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ്. സി. ജോസഫ് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
ഡിവൈഎഫ്ഐ ഈ മാസം 20ന് നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം മാന്നാനം മേഖല കമ്മിറ്റി കാൽനടജാഥ സംഘടിപ്പിച്ചു.” ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത്.
ഇതിന്റെ പ്രചരണാർത്ഥമാണ് മാന്നാനം മേഖല കമ്മിറ്റി കാൽനട ജാഥ നടത്തിയത്. വേലംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ്. സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഖലാ സെക്രട്ടറി അജിത് മോൻ. പി. റ്റി ജാഥ ക്യാപ്റ്റനും വൈസ് പ്രസിഡന്റ് മായ ബിനു വൈസ് ക്യാപ്റ്റനും ട്രഷറർ ഷിജോ ചാക്കോ ജാഥ മാനേജരും ആയിരുന്നു. മാന്നാനം ജംഗ്ഷൻ, കുട്ടിപ്പടി എന്നീ സ്ഥലങ്ങളിലൂടെ കാൽനടയായി അമ്മഞ്ചേരിയിൽ എത്തിയ ജാഥയുടെ സമാപനം സിപിഐഎം മാന്നാനം ലോക്കൽ സെക്രട്ടറി റ്റി. റ്റി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനൂപ് അഷറഫ്, പി. എൻ പുഷ്പന്‍, മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി മഞ്ജു ജോർജ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.