തൃശ്ശൂർ കോർപറേഷൻ കൗൺസിൽ യോ​ഗത്തിൽ സംഘർഷം; മേയറുടെ കസേര തട്ടിമറിച്ചിട്ടു; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണം

തൃശ്ശൂർ കോർപറേഷൻ കൗൺസിൽ യോ​ഗത്തിൽ സംഘർഷം; മേയറുടെ കസേര തട്ടിമറിച്ചിട്ടു; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണം

സ്വന്തം ലേഖകൻ

തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ കൗൺസിൽ യോ​ഗത്തിൽ സംഘർഷം.
മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ആരോപണം. അംഗങ്ങൾ മേയറുടെ കസേര തട്ടിമറിച്ചിട്ടു.

അക്രമം നടത്തിയ കൗൺസിലർമാർക്കെതിരെ നടപടിയുണ്ടാകുമെന്നു മേയർ എം കെ വർഗ്ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. വടക്കുന്നാഥ ക്ഷേത്രഭൂമി പിടിച്ചെടുക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിയ്ക്കുമെന്ന് ബിജെപി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ബിജെപി കൗൺസിലർമാർ മേയറുടെ ചേംബറിന മുന്നിൽ ഉപരോധം നടത്തുകയാണ്. കോർപ്പറേഷൻ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുമെന്ന് ഭരണപക്ഷം വ്യക്തമാക്കി.