തിരുവനന്തപുരം പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; പൊന്മുടി പോലീസ് സ്റ്റേഷന്റെ സമീപം രാവിലെ എട്ടരയോടെയാണ് പുലിയെ കണ്ടത്.

തിരുവനന്തപുരം പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; പൊന്മുടി പോലീസ് സ്റ്റേഷന്റെ സമീപം രാവിലെ എട്ടരയോടെയാണ് പുലിയെ കണ്ടത്.

 

സ്വന്തം ലേഖകൻ

 

തിരുവനനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം.

പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാട്ടിലേക്ക് കയറി പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ പൊലീസ് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം തുടരുകയാണ്. ക്രിസ്മസ് അവധി ആയതിനാല്‍ പൊന്മുടിയില്‍ വിനോദ സഞ്ചാരികള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം ഏറെ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.