play-sharp-fill
മുണ്ടക്കയം മരുതുംമൂട്ടിൽ കാർ കൊക്കയിലേക്കു മറിഞ്ഞു: 4 പേർക്ക് പരിക്ക്: അപകടം ഇന്നു രാവിലെ

മുണ്ടക്കയം മരുതുംമൂട്ടിൽ കാർ കൊക്കയിലേക്കു മറിഞ്ഞു: 4 പേർക്ക് പരിക്ക്: അപകടം ഇന്നു രാവിലെ

 

സ്വന്തം ലേഖകൻ
മുണ്ടക്കയം: വിനോദ സഞ്ചാരികളുമായി തിരുവനന്തപുരത്തേക്കു മടങ്ങിയ കാർ കൊക്കയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു.
ദേശീയ പാതയിൽ മരുതുംമൂട്ടിൽ മെഡിക്കൽ ട്രസ്റ്റ് കവലയ്ക്ക് സമീപം ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

തേക്കടിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

കാർ യാത്രക്കാരായ പൂനെ സ്വദേശികളായ മൂന്നുപേർക്കും, ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ദേശീയപാതയിൽ നിന്നും നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ കാർ 35-ാം മൈൽ പാലൂർക്കാവ് റോഡിന് സമീപം വരെയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group