താലിയും വാദ്യമേളങ്ങളും ആരവവും നിലവിളക്കും മഞ്ഞപ്പുടവയും….!  ആലും ആര്യവേപ്പും വിവാഹിതരായി; 300 പേര്‍ക്ക് വിവാഹസദ്യയൊരുക്കി നാട്ടുകാര്‍; കേരളത്തില്‍ നടന്ന വിചിത്രമായ ആചാരം ഇങ്ങനെ……

താലിയും വാദ്യമേളങ്ങളും ആരവവും നിലവിളക്കും മഞ്ഞപ്പുടവയും….! ആലും ആര്യവേപ്പും വിവാഹിതരായി; 300 പേര്‍ക്ക് വിവാഹസദ്യയൊരുക്കി നാട്ടുകാര്‍; കേരളത്തില്‍ നടന്ന വിചിത്രമായ ആചാരം ഇങ്ങനെ……

സ്വന്തം ലേഖിക

പാലക്കാട്: കല്യാണ ഒരുക്കങ്ങളും വാർത്തകളും എന്നും എല്ലാവർക്കും പ്രിയമാണ്.

കൗതുകകരമായ നിരവധി കല്യാണങ്ങള്‍ കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലം നടക്കുന്നത് രണ്ടു മനുഷ്യര്‍ തമ്മിലാന്നെന്ന് മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇനി പറയാനുള്ളത് കൗതുകവും രസകരവുമായ ഒരു കല്യാണത്തിന്റെ കഥയാണ്. മരങ്ങള്‍ തമ്മില്‍ കല്യാണമോ എന്ന ചോദ്യമാകും ഇപ്പോള്‍ നിങ്ങളുടെ മനസില്‍ തോന്നുക. അതെ ഇവിടെ താലി ചാര്‍ത്തി വിവാഹിതരായത് രണ്ട് മരങ്ങള്‍ തമ്മിലാണ്.

പാലക്കാടാണ് ഈ സംഭവം. വിവാഹിതരായതാകട്ടെ, ആലും ആര്യവേപ്പും തമ്മില്‍. ഒരു ഗ്രാമത്തിലെ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്.

താലിയും പൂജാ സാധനങ്ങളും ചെണ്ടയും വാദ്യമേളങ്ങളും ആരവവും നിലവിളക്കും മഞ്ഞപ്പുടവയുമെല്ലാം ഈ കല്യാണത്തിലുമുണ്ട്.
ഗ്രാമത്തിലെ മുഴുവന്‍ പേരുടെയും ഐശ്വര്യത്തിനായി നടത്തിവരുന്ന ചടങ്ങാണിത്.

ഹിന്ദുവിവാഹങ്ങളുടെ എല്ലാ ചടങ്ങുകളോടും കൂടിയാണ് വിവാഹം നടത്തിയത്. 300 പേര്‍ക്ക് വിവാഹസദ്യയും നല്‍കി. നിരവധി പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.