മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.
മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.
വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എം.പി. വീരേന്ദ്രകുമാര്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ അതിന്റെ വേരായിരുന്നു എല്ലാ അര്‍ഥത്തിലും ഉഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ).