പൊലീസ് ലിംഗപരിശോധനയ്‌ക്ക് ശ്രമിച്ചെന്ന് പരാതി; ആലുവ സ്റ്റേഷനിലേക്ക് നടത്തിയ ട്രാന്‍സ്ജെന്‍ഡര്‍ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസ് ലിംഗപരിശോധനയ്‌ക്ക് ശ്രമിച്ചെന്ന് പരാതി; ആലുവ സ്റ്റേഷനിലേക്ക് നടത്തിയ ട്രാന്‍സ്ജെന്‍ഡര്‍ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വന്തം ലേഖിക

കൊച്ചി: ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരിയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച്‌ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം.

ആരോപണവിധേയയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരക്കാരെ പൊലീസ് തടഞ്ഞതോടെയാണ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. ലൈംഗികാതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനോടാണ് ലിംഗപരിശോധന നടത്തണമെന്ന് പൊലീസുകാരി പറഞ്ഞത്.

മൂന്നാഴ്ചയ്ക്ക് മുൻപ് കുളക്കടവില്‍ വച്ച്‌ ഒരുസംഘം അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പരാതി സ്വീകരിക്കണമെങ്കില്‍ ലിംഗപരിശോധന നടത്തണമെന്നായിരുന്നു ആലുവ പൊലീസ് ആവശ്യപ്പെട്ടത്.

എന്നാല്‍, ലിംഗമാറ്റ ശസ്ത്രക്രിയാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. മുപ്പതോളം ട്രാന്‍സ്‌ജെന്‍ഡറുകളാണ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സ്റ്റേഷന് മുന്നിലെ റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.