എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും; ഇതുവഴി പോകേണ്ട ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും.
ഇതുവഴി പോകേണ്ട ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ശബരി എക്സ്പ്രസ് (17230) , പരശുറാം എക്സ്പ്രസ് (16649) , കോബ്ര-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647) , കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് (12202) എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്.
ശബരി എക്സ്പ്രസ് 12, 14, 19, 22 തിയതികളില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിലായിരിക്കും നിര്‍ത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ ദിവസങ്ങളില്‍ പരശുറാം എക്സ്പ്രസ് തൃപ്പൂണിത്തുറ, പിറവം റോഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും നിര്‍ത്തുക.
കോബ്ര-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് തീവണ്ടി 14ന് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. തൃപ്പൂണിത്തുറ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്.
കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് 13ന് ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലുമായിരിക്കും സ്റ്റോപ്പുകള്‍.