ട്രെയിനിൽ യാത്ര ചെയ്യവേ യാത്രക്കാരന്‍റെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ  മോഷ്ടിച്ചു; പ്രതി കോട്ടയം റെയില്‍വേ പോലീസിൻ്റെ പിടിയിൽ

ട്രെയിനിൽ യാത്ര ചെയ്യവേ യാത്രക്കാരന്‍റെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു; പ്രതി കോട്ടയം റെയില്‍വേ പോലീസിൻ്റെ പിടിയിൽ

കോട്ടയം: ട്രെയിനില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.

കണ്ണൂര്‍ മെല്ലാട് പടിഞ്ഞാറെമുറി പി.എം. മൂകേഷ് (39) നെയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്.

ഇന്നലെ തിരുപ്പതി-കൊല്ലം എക്‌സ്പ്രസിന്‍റെ എ-വണ്‍ കോച്ചില്‍ കാട്പാടിയില്‍നിന്ന് കോട്ടയത്തേയ്ക്ക് യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരന്‍റെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോണാണ് മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍തന്നെ യാത്രക്കാരന്‍ റെയില്‍വേ എസ്‌എച്ച്‌ഒ റെജി പി. ജോസഫിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.