“ഒന്നില്‍ പിഴച്ചാല്‍ പിന്നെ എല്ലാം പിഴച്ചു…! സര്‍ക്കാര്‍ ജീവനക്കാർക്ക് കിട്ടിയത് എട്ടിൻ്റെ പണി; ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡുവും പണമായി നല്‍കാന്‍ തയ്യാറല്ലെന്ന് ധനകുപ്പിന്റെ വാറോല; പിഎഫ് അക്കൗണ്ടിലേക്ക് ലയിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ഒന്നില്‍ പിഴച്ചാല്‍ മൂന്ന്’ എന്നാണ് പ്രാമണം. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരെ അപേക്ഷിച്ച് ഒന്നില്‍ പിഴച്ചാല്‍ പിന്നെ എല്ലാം പിഴച്ചു പോകുമെന്നാണ്.
മൂന്നാം തവണയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഇടതുപക്ഷ സര്‍ക്കാര്‍ പറ്റിച്ചിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡുവും പണമായി നല്‍കാന്‍ തയ്യാറല്ലെന്നാണ് ധനകുപ്പിന്റെ വാറോല. ഏപ്രില്‍ ഒന്നിനു വിതരണം ചെയ്യേണ്ട മൂന്നാം ഗഡു ശമ്പള കുടിശിക പിഎഫ് അക്കൗണ്ടിലേക്കു ലയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരുട്ടടിയുമായിട്ടുണ്ട്. മൂന്നാം ഗഡു ശമ്പള കുടിശിക പ്രൊവിഡന്‍ ഫണ്ടിലേക്ക് ലയിപ്പിക്കാന്‍ സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാര്‍ക്കു (ഡിഡിഒ) ധനവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതോടൊപ്പം പലിശയും വെട്ടിക്കുറച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുടക്കം വന്ന ആദ്യ രണ്ടു ഗഡു പി.എഫില്‍ ലയിപ്പിച്ചപ്പോള്‍ 8.7 ശതമാനം പലിശയാണ് നല്‍കിയിരുന്നത്. എന്നാല്‍, ഇത് 7.6 ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
പിഎഫ് പലിശയുടെ അതേ നിരക്കാണ് 2017 ഒക്ടോബര്‍ ഒന്നു മുതലുള്ള കുടിശികത്തുകയുടെ പലിശയ്ക്ക് ഇത്തവണ ബാധകമാക്കിയതും. പെന്‍ഷന്‍കാരുടെ കുടിശിക 2017 ഒക്ടോബര്‍ ഒന്നുമുതല്‍ ഈ മാസം 31 വരെയുള്ള പലിശ കൂട്ടിച്ചേര്‍ത്ത് ഏപ്രില്‍ 20 മുതല്‍ ട്രഷറി വഴിയും ബാങ്ക് വഴിയും വിതരണം ചെയ്യാനും ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ജീവനക്കാരുടെ നാലാമത്തെയും അവസാനത്തെയും ഗഡു ഒക്ടോബറില്‍ ലയിപ്പിക്കും.