ടിക്കറ്റ് കിട്ടിയവരും യാത്ര ഒഴിവാക്കേണ്ടി വരുമോ..? ലോക്കോ പൈലറ്റ് സമരം മൂലം ട്രെയിന്‍ റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്ക് ആശങ്ക;  പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ

ടിക്കറ്റ് കിട്ടിയവരും യാത്ര ഒഴിവാക്കേണ്ടി വരുമോ..? ലോക്കോ പൈലറ്റ് സമരം മൂലം ട്രെയിന്‍ റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്ക് ആശങ്ക; പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ

കോഴിക്കോട്: ലോക്കോ പൈലറ്റ് സമരം മൂലം ട്രെയിന്‍ റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്ക് ആശങ്ക.

ദക്ഷിണ റെയില്‍വേയിലെ ആറു ഡിവിഷനുകളില്‍ ആരംഭിച്ച ലോക്കോ പൈലറ്റ് സമരം വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്ത് കേരളത്തിലെ ട്രെയിന്‍ യാത്ര ദുക്ഷകരമാക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അടിയന്തര യോഗം വിലയിരുത്തി.

സമരത്തിനിടെ കോയമ്പത്തൂര്‍ മംഗലാപുരം റൂട്ടില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിന്‍ റദ്ദാക്കിയതില്‍ യോഗം പ്രതിഷേധിച്ചു. യാത്ര ദുരിതം ഒഴിവാക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 15 ന് ഓള്‍ ഇന്‍ഡൃ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്‍ ദക്ഷിണ റെയില്‍വേ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്ന് തന്നെ കോണ്‍ഫെഡറേഷന്‍ സമരം ഒത്തുതീര്‍പ്പാക്കുകയോ, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് അഭ്യര്‍ത്ഥിച്ച്‌ റെയില്‍വേ മന്ത്രാലയം, റെയില്‍വേ ബോര്‍ഡ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടും അധികാരികള്‍ നിസംഗത പാലിച്ചു.