അമ്മ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; വീടിന്റെ മച്ചില്‍ പതിമൂന്നുകാരൻ തൂങ്ങിമരിച്ചു
പാലക്കാട്: അമ്മ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പതിമൂന്നുകാരൻ തൂങ്ങിമരിച്ചു.
പാലക്കാട് കൂറ്റനാട് ചാത്തനൂരിലാണ് സംഭവം. ശിവൻ -രേഷ്മ ദമ്പതികളുടെ മകൻ കാളിദാസനാണ് മരിച്ചത്. ചാത്തനൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കാളിദാസൻ.
കാളിദാസന്റെ അകാല മരണത്തെ തുടർന്ന് ചാത്തനൂർ ജിഎല്‍പി സ്‌കൂളില്‍ ഇന്നു നടത്താനിരുന്ന പ്രവേശനോത്സവ ആഘോഷങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ മൊബൈല്‍ ഉപയോഗിക്കാൻ നല്‍കാത്തതിനെ തുടർന്ന് വിഷമിച്ച് വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസൻ. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ മച്ചില്‍ കെട്ടിയിട്ടിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ പ്രദേശത്തെ ക്ലിനിക്കിലും തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ചു.
തൃശൂർ മെഡിക്കല്‍ കോളേജില്‍ വെച്ച് തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.