എലത്തൂർ ട്രെയിന്‍ തീവെയ്പ്; പ്രതി ഷാറൂഖ് സെയ്ഫി ഈമാസം 28 വരെ റിമാൻഡിൽ..! ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റും
സ്വന്തം ലേഖകൻ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ മൂന്നാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ഈമാസം 28 വരെയാണ് റിമാൻഡ് ചെയ്തത്. ആരോഗ്യനില തൃപ്തികരമായതിനാൽ ഷാറൂഖിനെ ഡിസ്ചാർഡ് ചെയ്ത് ജയിലിലേക്ക് മാറ്റും.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണ് മെഡിക്കല്‍ കോളജിലെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തത്.ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ മെഡിക്കല്‍ പരിശോധനാ ഫലത്തിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഷാറൂഖ് സെയ്ഫിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു.
ഇയാളെ ജയിലിലേക്ക് മാറ്റും. മാത്രമല്ല, വൈകാതെ പൊലീസ് കസ്റ്റഡിയപേക്ഷ നൽകും. ഷാറുഖിന് ഒരു ശതമാനം പൊള്ളല്‍ മാത്രമേ ഏറ്റിട്ടുള്ളൂവെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കരളിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.