എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു..! അന്വേഷണ ചുമതല കൊച്ചി യൂണിറ്റിന്; കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഷാറൂഖിനെ വിയ്യൂര്‍ ജയിലിലേക്കു മാറ്റും

സ്വന്തം ലേഖകൻ കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. സംഭവത്തില്‍ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ടില്ല. ഷാറൂഖിനെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റും. റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയും […]

ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ളയാൾ..! സകീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെ വിഡിയോകൾ നിരന്തരം കാണും..! യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍

സ്വന്തം ലേഖകൻ കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫി തീവ്രവാദ ചിന്തയുള്ള ആളാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍.സകീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഷാറൂഖ് തന്നെയാണ് ട്രെയിന്‍ തീവയ്പ് നടത്തിയത് എന്നതില്‍ വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ”അദ്ദേഹം തീവ്രവാദ ചിന്തയുള്ളയാളാണ്, അത്തരം വിഡിയോകള്‍ കാണുന്ന ശീലമുള്ളയാളാണ്, അദ്ദേഹം വരുന്ന ഏരിയയുടെ പ്രത്യേകത […]

എലത്തൂർ ട്രെയിന്‍ തീവെയ്പ്; പ്രതി ഷാറൂഖ് സെയ്ഫി ഈമാസം 28 വരെ റിമാൻഡിൽ..! ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റും

സ്വന്തം ലേഖകൻ കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ മൂന്നാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ഈമാസം 28 വരെയാണ് റിമാൻഡ് ചെയ്തത്. ആരോഗ്യനില തൃപ്തികരമായതിനാൽ ഷാറൂഖിനെ ഡിസ്ചാർഡ് ചെയ്ത് ജയിലിലേക്ക് മാറ്റും. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണ് മെഡിക്കല്‍ കോളജിലെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തത്.ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ മെഡിക്കല്‍ പരിശോധനാ ഫലത്തിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഷാറൂഖ് സെയ്ഫിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. ഇയാളെ ജയിലിലേക്ക് […]

കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി പിടിയിൽ; കസ്റ്റഡിയിലെടുത്തത് മഹാരാഷ്ട്ര എടിഎസ്

സ്വന്തം ലേഖകൻ മുംബൈ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവച്ച പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിൽനിന്നാണ് ഷഹറൂഖ് സെയ്ഫി പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് […]