play-sharp-fill
ജോലിയും നൃത്തപരിപാടിക്ക് വൻതുക പ്രതിഫലവും വാഗ്ദാനം ; ദുബായില്‍ പെണ്‍വാണിഭം ; തട്ടിപ്പിനിരയായി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തപ്പെടുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളില്‍ അശ്ലീലനൃത്തവും മറ്റ് ചിലർക്ക് ലൈംഗികത്തൊഴിലും ; വലയില്‍ കുടിങ്ങിയത് മലയാള സിനിമ-സീരിയല്‍ നടിമാര്‍ അടക്കം 50-ഓളം പേര്‍; ക്ലബ് ഉടമയായ മലയാളി പൊലീസ് പിടിയിൽ

ജോലിയും നൃത്തപരിപാടിക്ക് വൻതുക പ്രതിഫലവും വാഗ്ദാനം ; ദുബായില്‍ പെണ്‍വാണിഭം ; തട്ടിപ്പിനിരയായി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തപ്പെടുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളില്‍ അശ്ലീലനൃത്തവും മറ്റ് ചിലർക്ക് ലൈംഗികത്തൊഴിലും ; വലയില്‍ കുടിങ്ങിയത് മലയാള സിനിമ-സീരിയല്‍ നടിമാര്‍ അടക്കം 50-ഓളം പേര്‍; ക്ലബ് ഉടമയായ മലയാളി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാർ ഉള്‍പ്പെടെ 50-ഓളംപേർ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56)യാണ് കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണർ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്‍കിയ പരാതിയില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭസംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാർ (40), തൊരൈപ്പാക്കം സ്വദേശി എ. ആഫിയ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് മുസ്തഫയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഹോട്ടലുകളില്‍ ജോലി വാഗ്ദാനംചെയ്തും നൃത്തപരിപാടിക്ക് വൻതുക പ്രതിഫലം വാഗ്ദാനംചെയ്തുമാണ് ഇവർ പെണ്‍കുട്ടികളെ കടത്തുന്നത്. ദുബായിലെത്തുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളില്‍ അശ്ലീലനൃത്തം ചെയ്യുന്ന ജോലിയാണ് ലഭിക്കുക. ചിലരെ ലൈംഗികത്തൊഴിലിലേക്കു വിടും. ആറുമാസവിസയില്‍ ആഴ്ചതോറും നാലുപേരെവീതം ഇവർ ദുബായിലെത്തിച്ചിരുന്നു എന്നാണ് വിവരം.

ഇവരുടെ വലയില്‍ക്കുടുങ്ങി നൃത്തപരിപാടിക്കെന്നു പറഞ്ഞ് പോയവരില്‍ സിനിമകളിലെ ജൂനിയർ നടിമാരും അറിയപ്പെടുന്ന ടെലിവിഷൻ താരങ്ങളുമുണ്ടെന്ന് പോലീസ് പറയുന്നു. നേരത്തേ കരാറില്‍ ഒപ്പിടുന്നതിനാല്‍ ഇടയ്ക്കുവെച്ച്‌ തിരിച്ചുപോരാൻ കഴിയില്ല. സംഘത്തിന്റെ മനുഷ്യക്കടത്തു സംബന്ധിച്ച്‌ എൻ.ഐ.എ.യും അന്വേഷണം തുടങ്ങിയതായാണ് വിവരം.