Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വയനാടിന് കൈത്താങ്ങായി മുട്ടമ്പലം ഗവ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദക്ഷയും അനുജത്തി ദൃശ്യയും കുടുക്ക പൊട്ടിച്ചു.

ഓണക്കോടി വാങ്ങുന്നതിനായി കുടുക്കയില്‍ സൂക്ഷിച്ചിരുന്ന സമ്പാദ്യം വയനാട് ദുരിതബാധിതർക്കായി നല്‍കി ഇരുവരും മാതൃകയായി. കുടുക്കയില്‍ നിന്നും ലഭിച്ച 2386 രൂപ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രതിഭയ്ക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷയുടെ പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങളും മാറ്റിവെച്ചു. സ്‌കൂളില്‍ നിന്നും ശേഖരിച്ച തുകയ്ക്ക് അവശ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങി സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ കളക്ഷൻ സെന്ററിലെത്തിച്ചു.