ടൂർ ദി കേരള സൈക്ലത്തോൺ ടീമിന് കുമരകത്ത് സ്വീകരണം നൽകി :

ടൂർ ദി കേരള സൈക്ലത്തോൺ ടീമിന് കുമരകത്ത് സ്വീകരണം നൽകി :

സ്വന്തം ലേഖകൻ

കോട്ടയം: ആഗോള വ്യാപകമായി കായികമേഖലയിലെ സാദ്ധ്യതകൾ ഉറപ്പിക്കുന്നതിനും കേരളത്തെ സ്പോർട്സ് സൂപ്പർ പവർ ആക്കി മാറ്റുന്നതിനും ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് ഓഫ് കേരളയുടെ ഭാഗമായി നടത്തുന്ന ടൂർ ദി കേരള സൈക്ലത്തോൺ ടീമിന് കുമരകത്ത് സ്വീകരണം നൽകി.

കുമരകം എസ്.കെ.എം പബ്ലിക് സ്കൂൾ സ്കേറ്റിംഗ് അധ്യാപകൻ ജമാൽ കെ.റ്റി യുടെ നേതൃത്വത്തിൽ സ്കൂളിലെ സ്കേറ്റിംഗ് കുട്ടികളും അയ്റാസ് സ്പോർട്ട് ഹബ്ബിലെ കുട്ടികളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൻ്റോ ജോർജ് സോളമൻ, റാഫ്‌ഖാൻ കാസിം, അനന്ത പദ്മനാഭൻ, ഷബീർ. കെ, മുഹമ്മദ് ആദിൽ എം.കെ എന്നിവർക്കാണ് സ്വീകരണം നൽകിയത്