play-sharp-fill
പാമ്പാടി JN ഫിഷറീസിൽ പഴകിയ മീൻ വിൽക്കുന്നതായി വ്യാജപരാതിയും വാർത്തയും; കടയുടമ പൊലീസിൽ പരാതി നല്കി ; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അഴുകിയ മീൻ കണ്ടെത്തിയില്ല

പാമ്പാടി JN ഫിഷറീസിൽ പഴകിയ മീൻ വിൽക്കുന്നതായി വ്യാജപരാതിയും വാർത്തയും; കടയുടമ പൊലീസിൽ പരാതി നല്കി ; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അഴുകിയ മീൻ കണ്ടെത്തിയില്ല

സ്വന്തം ലേഖകൻ

കോട്ടയം : പാമ്പാടി കാളച്ചന്തയിലെ JN ഫിഷറീസിൽ പഴകിയ മീൻ വിൽക്കുന്നതായി വ്യാജ വാർത്ത.

കഴിഞ്ഞ ദിവസം കടയിലെത്തിയ മീനടം സ്വദേശി വാങ്ങിയ മീനിൽ പുഴുവിനെ കണ്ടതായി പരാതി പറയുകയും ബഹളം വെക്കുകയും ചെയ്തു. മീനിന് യാതൊരു തകരാറും ഇല്ലാതിരുന്നിട്ടും മീൻ മാറ്റി നല്കുകയോ പണം തിരികെ നല്കുകയോ ചെയ്യാമെന്ന് കടയിലെ ജീവനക്കാർ പറഞ്ഞെങ്കിലും ഇയാൾ കേട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നിന്റെ കട പൂട്ടിക്കുമെന്ന് പറഞ്ഞ് ഇയാൾ കടയിൽ നിന്നും ഇറങ്ങിപ്പോയതായി ജീവനക്കാർ പറയുന്നു. പിന്നീട് ഇയാൾ സോഷ്യൽ മീഡിയ വഴി പഴകിയ മീൻ വിൽക്കുന്നതായി കടയുടെ ചിത്രം സഹിതം പ്രചരിപ്പിക്കുകയായിരുന്നു

എന്നാൽ ഇയാളുടെ പരാതിയിൻമേൽ JN ഫിഷറീസിൽ നടത്തിയ പരിശോധനയിൽ അഴുകിയ മീൻ കണ്ടെത്തിയില്ലെന്നും സാമ്പാൾ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.