ശ്രീനാരായണഗുരു-രവീന്ദ്രനാഥ ടാഗോര്‍ കൂടിക്കാഴ്ച; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് 100 വര്‍ഷം.വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം.

യുഗപുരുഷന്‍ ശ്രീനാരായണഗുരുവും, മഹാകവി രവീന്ദ്രനാഥ ടാഗോറും ശിവഗിരിയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ട് ഇന്ന് നൂറ് വര്‍ഷം തികയുന്നു. വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാന്‍ ദൈവത്തെ മനുഷ്യനില്‍ കണ്ടു എന്നായിരുന്നു മഹാകവിയുടെ മറുപടി. 1922 നവംബര്‍ 15. അന്നായിരുന്നു ആ ചരിത്ര നിമിഷം. വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയായിരുന്ന മഹാകവി രവീന്ദ്രനാഥ ടാഗോര്‍ തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷണപ്രകാരം കേരളത്തിലേക്ക് എത്തി. ഡോക്ടര്‍ പല്‍പ്പു ക്ഷണിച്ചതനുസരിച്ച് അദ്ദേഹം നവംബര്‍ 15ന് ഉച്ചയ്ക്ക് ശിവഗിരിയിലേക്ക് […]