കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത്ടിപ്പർ കൊന്നത് 448 പേരെ: ഏറ്റവും കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരത്ത്

കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത്ടിപ്പർ കൊന്നത് 448 പേരെ: ഏറ്റവും കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരത്ത്

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടിപ്പർ ലോറി ഇടിച്ച് സംസ്ഥാനത്ത്അഞ്ചു വർഷത്തിനിടെ മരിച്ചത് 448 പേർ. 2018 മുതൽ 2023 വരെയുള്ള കണക്കാണിത്. തിരുവനന്തപുരം റൂറൽ മേഖലയിലാണ് കൂടുതൽ മരണം .41 അപകടങ്ങളിലായി 45 പേർ മരിച്ചു.

തലസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടുപേരാണ് ടിപ്പർ ഇടിച്ചു മരിച്ചത് .
ടിപ്പറുകൾക്ക് പകൽ ഭാഗിക നിരോധനം ഏർപ്പെടുത്തി 2012 ഡിസംബർ 15ന് ഉത്തരവിറക്കിയിരുന്നു. രാവിലെ എട്ടു മുതൽ പത്തുമണി വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചു മണി വരെയും ആയിരുന്നു നിരോധനം .

നിർമ്മാണ മേഖലയെ ബാധിക്കുന്നു എന്ന പരാതി ഉയര്‍ത്തി ക്വാറി ഉടമകളും ടിപ്പർ ലോറി ഉടമകളുടെ സംഘടനയും രംഗത്തെത്തിയതോടെ നിരോധനം 9 മുതൽ 10 വരെയും നാല് മുതൽ അഞ്ചു വരെയുമായി പുതുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിപ്പർ അപകട മരണത്തിന്റെ സംസ്ഥാനത്തെ പട്ടിക ചുവടെ. ജില്ല, അപകടം, മരണം എന്നീ ക്രമത്തിൽ: തിരുവനന്തപുരം സിറ്റി: 16,16,

തിരുവനന്തപുരം റൂറൽ: 41. 45 .കൊല്ലം സിറ്റി: 18.18. കൊല്ലം റൂറൽ: 21 .22 പത്തനംതിട്ട: 38 41 ആലപ്പുഴ: 33:33 . കോട്ടയം: 30 .32 ഇടുക്കി: 8. 6 എറണാകുളം സിറ്റി: 15, 17 എറണാകുളം റൂറൽ :41 .41 തൃശ്ശൂർ സിറ്റി :10. 10 തൃശ്ശൂർ റൂറൽ: 11 .11 . പാലക്കാട്: 38 .39 മലപ്പുറം :31 32 കോഴിക്കോട് സിറ്റി :10 .10 കോഴിക്കോട് റൂറൽ: 37 .40 വയനാട്: 11 ,14 കണ്ണൂർ സിറ്റി: 8, 9 കണ്ണൂർ റൂറൽ: 3 ,3 കാസർഗോഡ്: 9 .9