തുഷാറിനെ കുടുക്കിയത് ഹണിട്രാപ്പിലൂടെ: യുവതിയെ ഉപയോഗിച്ച് വിദേശത്തേയ്ക്ക് വിളിച്ചു വരുത്തി; പെൺവിഷയത്തിലെ വീക്ക്‌നെസ് തന്ത്രപരമായി ഉപയോഗിച്ചത് സി.ഐ.ഡി തന്ത്രം

തുഷാറിനെ കുടുക്കിയത് ഹണിട്രാപ്പിലൂടെ: യുവതിയെ ഉപയോഗിച്ച് വിദേശത്തേയ്ക്ക് വിളിച്ചു വരുത്തി; പെൺവിഷയത്തിലെ വീക്ക്‌നെസ് തന്ത്രപരമായി ഉപയോഗിച്ചത് സി.ഐ.ഡി തന്ത്രം

സ്വന്തം ലേഖകൻ

അജ്മാൻ: തട്ടിപ്പ് കേസിൽ കുടുങ്ങി യുഎഇയിൽ ജയിലിൽ കഴിഞ്ഞ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയത് ഹണിട്രാപ്പിലൂടെ. തുഷാറിന്റെ വീക്ക്‌നെസ് കൃത്യമായി അറിയാവുന്ന നാസിൽ സി.ഐഡികളോട് തന്ത്രം പറഞ്ഞു നൽകുകയായിരുന്നു. തുടർന്ന് സി.ഐ.ഡി സംഘം തുഷാറിനെ കുടുക്കാൻ യുവതിയെ ഉപയോഗിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ ഉപയോഗിച്ച് തുഷാറിനെ വിളിച്ചു വരുത്തിയതും അകത്താക്കിയതും.
ഇതിനിടെ തുഷാറിന് എതിരായ അജ്മാനിലെ ചെക്ക് കേസ് കോടതിക്ക് പുറത്തു തീർപ്പാക്കാനുള്ള നടപടികൾ ഒരു ഭാഗത്ത് പുരോഗമിക്കുകയാണ്. ജാമ്യത്തിൽ ഇറങ്ങിയ തുഷാർ പരാതിക്കാരനായ നാസിലുമായി ഫോണിൽ സംസാരിച്ചു. പിന്നീട് നേരിട്ടും കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കാം എന്ന ധാരണയിലേക്ക് ഇരുവരും എത്തിയിട്ടുണ്ട്.
അതിനിടെ തുഷാറിനെ അജ്മാൻ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു. തനിക്ക് കിട്ടാനുള്ള പണത്തിന്റെ ചെക്ക് മടങ്ങിയതിനെ തുടർന്ന് നാസിൽ അബ്ദുല്ല നൽകിയ പരാതിയയെ തുടർന്ന് അജ്മാൻ പൊലീസ് നാട്ടിലുള്ള പ്രതിയെ പിടികൂടാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു. പരാതിയിലെ സത്യസന്ധത ബോധ്യപ്പെട്ടായിരുന്ന നീക്കം. തുഷാറിന്റെ പേരിൽ ഉമ്മുൽ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരിൽ അജ്മാൻ പൊലീസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുൽ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകാമെന്നേറ്റപ്പോൾ തുഷാർ പൊലീസ് ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു. ഇടനിലക്കാരിയായി യുവതിയേയും ഏർപ്പെടുത്തി. ഈ സ്ത്രീ വിളിച്ചതു കൊണ്ടാണ് തുഷാർ എത്തിയതും.
ദുബയിലെത്തുമ്പോൾ സംസാരിക്കാം എന്ന പറയുകയും അത് പ്രകാരം ദുബയിലെ ഒരു ഹോട്ടലിൽ കച്ചവടം ഉറപ്പിക്കാനെത്തിയപ്പോൾ തന്നെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അജ്മാൻ നുഐമിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. അജ്മാൻ പൊലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്ന് തുഷാറിനും അറിയാം. അതുകൊണ്ടാണ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പിന് ശ്രമിക്കുന്നത്. കേസിന് സിവിലായും ക്രിമിനലായും നിലനിൽപ്പുണ്ട്. അതുകൊണ്ടാണ് കേസ് എങ്ങനേയും പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നത്.
തുഷാർ വെള്ളാപ്പള്ളിയുടെ പേരിലുള്ള ബോയിങ്് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന് വേണ്ടി ഉപകരാർ നടത്തുന്ന സ്ഥാപനമായിരുന്നു എൻജിനീയറായ നാസിൽ അബ്ദുല്ലയുടെ ഹാർമണി ഇലക്ടോണിക്‌സ് ആൻഡ് മെക്കാനിക്കൽ എന്ന കോൺട്രാക്ടിങ് കമ്ബനി ചെയ്തിരുന്നത്. ഈ സ്ഥാപനത്തിന് നൽകാനുണ്ടായിരുന്ന പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാർക്ക് വേതനം പോലും നൽകാതെ കഷ്ടപ്പെടുകയും രണ്ട് വർഷം തടവ് അനുഭവിക്കുകയും ചെയ്തതായി നാസിൽ അബ്ദുല്ല പറഞ്ഞു. തുഷാറിനെതിരെയുള്ള ക്രിമിനൽ കേസിന് പുറമെ സിവിൽ കേസുമായും മുന്നോട്ട് പോകുമെന്നും നാസിൽ അബ്ദുല്ല പറഞ്ഞു.
കേസിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ഞായറാഴ്ച തുഷാർ വീണ്ടും കോടതിയിൽ ഹാജരാകണം. അതിന് മുമ്പ് നാസിലിന് മുഴുവൻ പണവും കൈമാറി അന്തിമ ധാരണയിൽ എത്തുന്നതിനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. അതിനിടെ കേസ് കെട്ടിചമച്ചതാണെന്ന വാദം പൊളിഞ്ഞതും തുഷാറിന് തിരിച്ചടിയായിരിക്കുകയാണ്.
തുഷാർ ക്ഷണിച്ചതനുസരിച്ച് നാസിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ എത്തി കണ്ട് ചർച്ച നടത്തി. പ്രശ്നം കോടതിക്ക് പുറത്ത് തന്നെ രമ്യമായി പരിഹരിക്കാൻ ഇരുവരും തീരുമാനിച്ചതായും വീണ്ടും ഒന്നിച്ചിരുന്ന് ഒത്തുതീർപ്പിലെത്തുമെന്നും തുഷാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ തമ്മിൽ യാതൊരു വിരോധമോ തെറ്റിദ്ധാരണയോ ഇല്ല. അദ്ദേഹത്തിന് ഉണ്ടായിട്ടുള്ള വിഷമങ്ങളെ തുടർന്നാണ് ചെക്ക് കേസ് നൽകാനുള്ള തീരുമാനമെടുക്കേണ്ടി വന്നത്. ഇവിടെ ജയിലിൽ കിടക്കേണ്ടി വരുമെന്ന് എന്റെ തലേലെഴുത്തായിരിക്കാം. അതിന് കാരണക്കാരൻ നാസിലാണെന്നതു കൊണ്ട് അദ്ദേഹത്തോട് ശത്രുത പുലർത്തേണ്ട ആവശ്യമില്ല. തനിക്ക് പണം ആവശ്യമില്ലെന്നും തന്റെ വിഷമാവസ്ഥയിൽ ഇങ്ങനെയൊരു കാര്യം ചെയ്തുപോയി എന്നും അദ്ദേഹം പറഞ്ഞു.
ഇത് ആദ്യ ഘട്ട ചർച്ചയാണ് നടന്നത്. ഉണ്ടായ പ്രശ്നങ്ങൾ വരും ദിവസങ്ങളിൽ ഒന്നിച്ചിരുന്ന് രണ്ടുപേർക്കും ബുദ്ധിമുട്ടാകാത്ത തരത്തിൽ പൂർണമായും പരിഹരിക്കും. ഒരു സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തിന്റെ ബിസിനസ് നന്നാക്കിയെടുക്കാനുള്ള സഹായം ഞാൻ ചെയ്യും. ഇത്തരമൊരു പ്രശ്നപരിഹാരത്തിലേയ്ക്ക് നയിച്ചതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ ഹോട്ടലിൽ ഒരു യുവതിയുമായി സ്വത്തു വിൽപന സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കെ സിഐഡി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ചെക്ക് കേസ് നൽകിയിരുന്ന നിയമ പരിധിയിൽ വരുന്ന അജ്മാനിലെ ജയിലിൽ പാർപ്പിച്ചു. ഇതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്.
ഒമ്പത് ദശലക്ഷം ദിർഹം ( 19 കോടി രൂപയോളം) കിട്ടാനുള്ള ചെക്കാണ് നാസിൽ പരാതിക്കൊപ്പം നൽകിയിരിക്കുന്നത്. എന്നാൽ അത്രയും തുക നൽകാതെ ഇരുവർക്കും സ്വീകാര്യമാകുന്ന ഒരു തുകയിൽ തർക്കം തീർക്കാനാണ് ശ്രമം നടക്കുന്നത് . ഇക്കാര്യത്തിൽ തീരുമാനമായാൽ നാസിൽ കേസ് പിൻവലിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 10 വർഷം മുൻപുള്ള കേസായതിനാൽ കോടതിയിൽ ജയിക്കാൻ കഴിയും എന്നാണ് അഭിഭാഷക സംഘം തുഷാറിന് നൽകിയിരിക്കുന്ന ഉപദേശം. പക്ഷെ കേസിന്റെ വിചാരണ നീണ്ട പോകും. പാസ്‌പോർട്ട് കോടതിയിലായതിനാൽ അത്രയും കാലം തുഷാറിന് യു.എ.ഇ വിടാൻ കഴിയില്ല. കേസ് തോറ്റാൽ കാര്യങ്ങൾ കൂടുതൽ പ്രതികൂലമാകും. അതുകൊണ്ടാണ് ഒത്തുതീർപ്പ്.

ഈ സാഹചര്യത്തിൽ നാസിലിനു പണം നൽകി കേസ് പിൻവലിപ്പിക്കുന്നതാണ് നല്ലത് എന്ന് തുഷാറുമായി അടുത്ത കേന്ദ്രങ്ങൾ കരുതുന്നു. ഒത്തുതീർപ്പിലെത്താൻ നാസിലിലും ചിലർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പണത്തിന് നാസിലിനും ആവശ്യമുണ്ട്. എങ്കിൽ മാത്രമേ കട ബാധ്യത തീരൂ. അതുകൊണ്ട് തന്നെ നാസിലും ഒത്തു തീർപ്പിന് സന്നദ്ധനാണ്. മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. യുഎഇയിലെ വ്യവസായിയുമായി വെള്ളാപ്പള്ളിയും കാര്യങ്ങൾ ചർച്ച ചെയ്തു. എത്രയും വേഗം തുഷാറിനെ നാട്ടിലെത്തിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. ചൊവ്വാഴ്ച തുഷാറിന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group