തൃശ്ശൂരിൽ പൂരത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി;മേള കലാകാരനടക്കം നാല് പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക.
തൃശൂര്‍: കൈപ്പറമ്പില്‍ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരിക്കേറ്റത്.ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രാവിലെയാണ് തിരുവാണിക്കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ശബരിനാഥ് എന്ന ആന ഇടയുന്നത്. ആന ഇടഞ്ഞതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി. ആളുകള്‍ കൂട്ടമായതോടുകൂടി പലരും താഴെ വീഴുകയും ചവിട്ടേറ്റും പരിക്കേല്‍ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. അവിടെ കട നടത്തിയിരുന്ന കാക്കാശേരി സ്വദേശി അഷറഫിന് മാത്രം എട്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. കേച്ചേരി സ്വദേശിയായ ബഷീറിന് നാലു ലക്ഷം രൂപയുടെയും വേലായുധൻ എന്നയാള്‍ക്ക് 15000 രൂപയുടെയും നാശനഷ്ടമുണ്ടായി.
ക്ഷേത്തിന് സമീപം സ്ഥാപിച്ചിരുന്ന നിരവധി സ്റ്റാളുകള്‍ തകര്‍ന്നു. പരുക്കേറ്റവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.